Total Pageviews

Friday, January 30, 2009

ഡോ.ഉണ്ണിക്കൃഷ്ണന്റെ ഹനുമാന്‍ ചാട്ടം

ഡോ.ഉണ്ണിക്കൃഷ്ണന്റെ ഹനുമാന്‍ ചാട്ടം

ബി.സി.നാലാം ശതകത്തിലെ മെഗസ്തനീസ്‌,
ഏ. ഡി.ഒന്നാം ശതകത്തിലെ പ്ലിനി,
രണ്ടാം ശതകത്തിലെ ടോളമി
എന്നു തുടങ്ങി
പതിമൂന്നാം ശതകത്തിലെ മാര്‍ക്കോപോളോ
വരെയുള്ള ,കേരളത്തിലേക്കു വന്ന ,ആദ്യകാല
വിദേശസഞ്ചാരികളുടെ ലിസ്റ്റ്‌ നമുക്കറിയാം.

ഏന്നാല്‍ കേരളത്തില്‍ നിന്നും വിദേശത്തേക്കു പോയ
ആദ്യകാല സഞ്ചാരികളുടെ ലിസ്റ്റ്‌ തയാറാക്കുന്നത്‌
അടുത്ത കാലത്തു മാത്രമാണ്‌.
ഗ്രന്ധാലോകം 2008 ഡിസംബര്‍ ലക്കം സം്ഘസം്വാദം പംക്തിയില്‍
ഡോ.ഏ.എം. ഉണ്ണിക്കൃഷ്ണന്‍ നല്‍കുന്ന ലിസ്റ്റ്‌ കാണുക.

ശങ്കരാചാര്യര്‍
ഏഴുത്തഛന്‍
ഷഡ്‌കാല ഗോവിന്ദ മാരാര്‍
എന്നീ ത്രിമൂര്‍തികള്‍ ഭാരതത്തില്‍ നടത്തിയ
അന്തര്‍ സംസ്ഥാന യാത്രകള്‍ നിരത്തുന്ന ഡോക്ടര്‍
പെട്ടെന്നു
ചട്റ്റന്‍പി സ്വാമികളുടേയും
ശ്രീനാരായണന്റേയും
സമീപത്തേക്കു വലിയൊരു
ഹനുമാന്‍ ചാട്ടം
നടത്തുന്നു.

അതിനിടയില്‍ ചട്ടന്‍പിയുടെയും നാണുവിന്റേയും
ഒപ്പം 49 മറ്റു ശിഷ്യരുടേയും
ഗുരുവായിരുന്ന
കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കര്‍ത്താവ്‌,
130 കൊല്ലം മുന്‍പ്‌ ലോകത്തിലാദ്യമായി
സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം
ആവിഷ്കരിച്ച
മഹാഗുരു
ശിവരാജയോഗി തൈക്കാട്‌ അയ്യസ്വാമികള്‍ (1814-1909)
നടത്തിയ അന്തര്‍ദ്ദേശീയ- അന്തര്‍സംസ്ഥാന (കാശി)യാത്രകള്‍
കാണാതെ പോയി.
സ്വാമികളുടെ നൂറാം സമാധിവര്‍ഹത്തില്‍(2009)
അദ്ദേഹത്തെ തമസ്കരിച്ചതു
ശരിക്കും ഗുരുനിന്ദയാണ്‌.

ഗുരുക്കന്മാരായിരുന്ന
ചിട്ടിപരദേശിയോടും
സച്ചിദാനന്ദരോടും
ഒപ്പം 1826-29 കാലത്ത്‌ മൂന്നു വര്‍ഷം
ബര്‍മ്മ
സിങ്കപ്പൂര്‍
പെനാങ്ക്‌
ആഫ്രിക്ക എന്നീ
യാത്രയും പിന്നീടു നടന്ന
കാശിയാത്രയും
തൈക്കാട്‌ അയ്യഗുരുവിന്റെ ജീവചരിത്രത്തില്‍
(തൈക്കാട്‌ അയ്യാമിഷന്‍ പ്ര്സിദ്ധീകരണം 1997 പേജ്‌ 26)
വിവരിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ എന്റെ കാശിയാത്ര
എന്ന യാത്രാ വിവരണഥെക്കുറിച്ചറിയാന്‍
പുറം 33 കാണുക.

ബുക്‌മാര്‍ക്‌ പ്രസിദ്ധീകരിച്ച
തൈക്കാട്‌ അയ്യാഗുരു (രചന: ഇ.കെ .സുഗതന്‍)
എന്ന ജീവചരിത്രം പേജ്‌ 28- ലും ഈ വിവരം വായിക്കാം

1 comment:

  1. വേണ്ടത് കാണാതെ പോകുകയും കാണേണ്ടാത്തതിനെ കെട്ടിയെഴുന്നള്ളിക്കുകയും ചെയ്യുന്ന മലയാളികളെ വിളിക്കുന്ന പേരാണല്ലോ ചരിത്രകാരന്മാര്‍ എന്ന്. (ചിലരോടൊക്കെ ക്ഷമ ചോദിക്കുന്നു.)
    പിന്നെ ന്യൂസ് വാല്യു ഇല്ലെങ്കില്‍, ‘യാത് ഗുരു, എന്തര് ഗുരു?’

    ReplyDelete

My Blog List

Where is Kanam

Followers