Total Pageviews

Monday, January 5, 2009

കുറയുന്ന നായര്‍ ജനസംഖ്യ

കുറയുന്ന നായര്‍ ജനസംഖ്യ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമനമേ ഉള്ളൂ എന്നും വാദത്തിനു വേണ്ടി നാരായണപ്പണക്കരുടെ കണക്ക്‌ അംഗീകരിച്ചാലും 20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി.
നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീവ ആയ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ ആയതിനാല്‍ പെരുപ്പിക്കപ്പെട്ടവ ആയിരുന്നു എന്ന അര്‍ഥത്തില്‍ ജഫ്രി രസ്സാവഹം എന്നു വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40). ഇപ്പോള്‍ അതിലും കുറവ്‌.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃശ്യമായത്‌ എന്നു ജഫ്രി കാണാതെ പോയി.

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങള്‍ കൂടുതല്‍ സന്താനോല്‍പാദനം നടത്തുന്നു.

2.നായര്‍ സന്താനോപാദനം കുറയല്‍.

3.ദലിത്‌ ബന്ധു വൈക്കം എന്‍.കെ ജോസ്‌ പരയുമ്പോലെ വേലുത്തമ്പിദളവാ 2 തവണകളിലായി പട്ടാളക്കാരായിരുന്ന നായര്‍ യുവാക്കാളില്‍ നല്ലപങ്കിനേയും കൊന്നൊടുക്കിയതു കാരണം.

4.മറ്റു കാരണങ്ങള്‍

ജോസ്സു പറയുന്നതാണു ശരിയെങ്കില്‍ രാജ്യരക്ഷക്കു ബലി അര്‍പ്പിച്ചതിന്റെ പേരില്‍ ജന സംഖ്യ കുറഞ്ഞു പോയ നായര്‍ സമുദായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.ഇപ്പോളായിരുന്നുവെങ്കില്‍ കൊല്ലപ്പെട്ട ഓരോ നായര്‍ ജവാനും എത്ര പണം വീതം കിട്ടുമായിരുന്നു?

No comments:

Post a Comment

My Blog List

Where is Kanam

Followers