Total Pageviews

Saturday, January 3, 2009

പിള്ള വിലയ്ക്കു വാങ്ങിയ സ്ഥാനമല്ല.

പിള്ള വിലയ്ക്കു വാങ്ങിയ സ്ഥാനമല്ല.

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ ആര്യന്മാരുടെ കുടിയേറ്റം(മൂന്നാം ഭഗം,പഞ്ചാന്മ്ഗം പുസ്തകശാല,കുന്നംകുളം) എന്ന കൃതിയില്‍ സ്ഥാനപ്പേരുകളെക്കുറിച്ചു വിവരിക്കുന്നു.

മാര്‍ത്താണ്ഢവര്‍മ്മ രാജ്യം വിപുലപ്പെടുത്തിയതോടെ ഭണ്ഠ്ഗാരത്തില്‍ പണം കമ്മിയായി. രാമയ്യന്‍ ദളവാ സ്ഥാനങ്ങള്‍ വിറ്റു പണമുണ്ടാക്കി. കുമ്പളങ്ങ മുറിക്കാതെ കുരുവെടുത്തു എന്നു കഥ.

ആച്ചന്‍, ആശാന്‍, ഉണ്ണി, ഉന്നിത്താന്‍,ഏളേടം,ഏമാന്‍ കൈമള്‍,കര്‍ത്താവ്‌,കാരണവര്‍ ,കിടാവ്‌,കുറുപ്പ്‌, കുരുക്കല്‍,ചെമ്പകരാമന്‍, ,തിരുമുഖം,തമ്പി,തരകന്‍,നമ്പ്യാര്‍, പണിക്കര്‍,മൂത്താന്‌,മേനോന്‍,മേനോക്കി,വാഴുന്നവര്‍
ഇവരുടെയെല്ലാം കാര്യം ശരി തന്നെ.
സമ്മതിച്ചു.
നായര്‍ വാളിനോടൊപ്പം പടയാളികള്‍ക്കു കൊടുത്തിരുന്ന ഷ്ഹാനപ്പറണ്‌(ഡ്വാര്‍ട്ട്‌ ബാര്‍ബോസാ-കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും- പി.ഭാസ്കരന്‍ ഉണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം 1988 കാണുക)

പിള്ള:- കണക്കെഴുത്തുകാരന്‍,കണക്കുപിള്ള എന്നും മറ്റുമുള്ള ഭാഷ ഇന്നും പ്രസിദ്ധമാണല്ലോ (പേജ്‌ 327)
എന്നു പറഞ്ഞു നമ്പൂതിരിപ്പടു തടിതപ്പുന്നു.

എന്നാല്‍ പിള്ള രാജവു കൊടുത്ത സ്ഥാനമെന്നതു തെറ്റാണ്‌.
പിള്ള തമിഴ്‌ പദമാണ്‌. തമിഴ്‌ വംശജരുല്ല തമിഴകം, ശ്രീലങ്ക(വേലുപ്പിള്ള പ്രഭാകരന്‍ ) ,സിങ്ങപ്പൊര്‍,ഫിജി, ആഫ്രിക്ക എന്നിവിടയെല്ലാം നൂറ്റാണ്ടുകളായി പിള്ളമാരുണ്ട്‌.
മാര്‍ത്താണ്ടവര്‍മ്മക്കും എത്രയോ മുന്‍പു
ഇരവികുട്ടിപിള്ളയും എട്ടുവീട്ടില്‍ പിള്ളമാരുമുണ്ടായുരുന്നു.
പിള്ള സ്ഥാനപ്പേരല്ല.
ഠമിഴ്‌ വംശജരായ ശൈവര്‍ക്കു ജന്മന കിട്ടുന്ന ഇരട്ടപ്പേരണു പിള്ള.
അതു വിലക്ക്യു വങ്ങിയതൊന്നുമല്ല.
ശിവസന്തത്‌ ഇ-സൈവമക്കള്‍- എന്നണ്‌ അര്‍ഥം.
ഗണപതിയെ പിള്ളയാര്‍ എന്നു വീക്കുന്നതു കാണുക.
5000 കൊല്ലം മുന്‍പുണ്ടായ ഹാരപ്പന്‍ മുദ്രകളില്‍ പോലും മുരുകപിള്ളയും അനില്‍ പിള്‍ലയും ഉണ്ടായിരുന്നു.ആസ്കോ പാര്‍പ്പോളായുടെ www.harappa.comകാണുക.

കണക്കപിള്ളമാരില്‍ നിന്നു പിള്ള ഉണ്ടായി എന്ന നമ്പൂതിരിവാദവും ശുദ്ധ വിഡ്ഡിത്തമാണ്‌. കണക്കെഴുതാന്‍ രാജാ കേസവദാസന്‍ തിരുനെല്വേല്യില്‍ നിന്നും പിള്ളമാരെ ഇറക്കുമതിചെയ്തു. മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പൂര്‍വ്വികര്‍ അങ്ങനെയാണ്‌ ആലപ്പുഴയില്‍ വന്നത്‌.കണക്കെഴ്തുതാനും വസ്തു അളക്കാനുംകരം പിരിക്കാനും മടും പിള്ളമാര്‍ മാത്രമേ നിയമിതരായിരുന്നുള്ളു. അവരില്‍ മിടുക്കര്‍ക്കു കണക്കു സ്ഥാനം കൊടുത്തു. വേലുതമ്പി അങ്ങനെയാണു കണക്കു വേലായുധന്‍ ആകുന്നത്‌.
കണക്കപിള്ള മാരും പിള്ളയണ്ണന്‍(പാര്‍വത്യകാര്‍)അങ്ങിനെ ഉണ്ടായി എന്നതാണു വസ്തുതം.
നമ്മുടെ ആധാരങ്ങളില്‍ ഞായര്‍ (സൂര്യന്‍) പടിൂന്ന പടിഞ്ഞാരിന്‌ ഇന്നും മേക്ക്‌ (മുകളില്‍) എന്നണെഴുതുന്നത്‌.കണക്കെഴുതും സ്ഥലമളക്കലും കരമ്പിരിവും മുലകുമടിസ്സീലക്കാര്യം കുത്തകയാക്കിയിരുന്ന് അപിള്ളമാരെല്ലാം സഹ്യാദ്രിക്കു കിഴക്ക്‌ നിന്നും കുടിയേരിയ തമിഴ്‌ വംശജരായിരുന്നുവെനുമ്മ് മേക്ക്‌ എന്ന ഇനിയും ഒളിമങ്ങാത്ത പ്രയോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

No comments:

Post a Comment

My Blog List

Where is Kanam

Followers