Total Pageviews

Thursday, January 29, 2009

രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍

രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍
നമ്മുടെ പാചകറാണിമാര്‍
ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചാരത്തില്‍ വരും മുന്‍പ്‌
മലയാളിയുടെ പാചകരീതികളേയും രുചിഭേദങ്ങളേയും നിയന്ത്രിച്ചിരുന്നത്‌
പ്രധാനമായും വനിതയിലെ മിസ്സിസ്‌.കെ.എം മാത്യുവും
ഒരു ചെറു പരിധി വരെ, തങ്കം ഫിലിപ്പും(മേളം)ആയിരുന്നു.

ഒരു പക്ഷേ, മലയാളികളെ പൊണ്ണത്തടിയരും
കുടവയറന്മാരും /ടയര്‍ വയറികളുംപ്രമേഹ-ഹൃദ്രോഹികളും
കാന്‍സറോഗികളും സന്ധിവാതരോഗികളുംഅനങ്ങാപ്പാറകളും
(വൈദ്യഭാഷയില്‍ മെറ്റബോളിക്‌ രോഗികള്‍)ആക്കി തീര്‍ത്തതില്‍ മുഖ്യപങ്കു
മധ്യതിരുവിതാംകൂര്‍കാരികളായിരുന്ന ഈ രണ്ട്‌ അമ്മാമ്മ മാര്‍ക്കാണ്‌.

തിരുവല്ലയിലെ പെണ്‍കിടാങ്ങള്‍ ഏഴാം തിരുവയസ്സില്‍ തിരണ്ടുകുളിക്കയം
ഒന്‍പതാം തിരുവയസ്സില്‍
മധുരപ്പതിനേഴുകാരികളുടെ ശരീരവടിവ്‌ നേടുകയും ചെയ്യുന്നതു വീണ്ടുവിചാരമില്ലാതെ
മലയാളികളെ മാംസാഹാരപ്രിയരാക്കി ഇവരത്രേ.
(ഈസ്ഠ്രോജന്‍ കലര്‍ന്ന തീറ്റി കൊടുത്തു വളര്‍ത്തിയ ചിക്കന്‍ സ്ഥിരഭക്ഷണമാക്കന്‍ പ്രചോദനം ഈ അമ്മാമ്മമരാണ്‌.പെണ്‍കുട്ടികള്‍ പലരും പൊടിമീശക്കാരികളുമായി)

തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നാന്‍ ഇവര്‍ പ്രേരണ നല്‍കി.ക്രിസ്ത്യന്‍ കുഞ്ഞാടുകളായിരുന്ന ഇവര്‍
രോഗികളാക്കിയവരില്‍ കൂടുതലും തങ്ങളുടെ സമുദായക്കാരെത്തന്നെയാണ്‌ .

(ഐ. സി. യൂ.സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷി പറയും)

ചെന്നയിലും മധ്യതിരുവിതാംകൂറിലും ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററുകള്‍
ഉയര്‍ന്നു എന്നതു മറ്റൊരു വശം.

ഏതായാലും കോട്ടയം അച്ചായന്മാര്‍ മാംസാഹരത്തിനെതിരെ ക്രിസ്തീയ കൂട്ടയ്മകള്‍
ഉണ്ടാക്കി ,ചെറിയ തോതില്‍ ബോധവല്‍ക്കരണം നടത്തുന്നു.

രണ്ടു പേര്‍ക്കും അവസാനകാലം മനം മാറ്റം വന്നു.കുമ്പസ്സാരിച്ചു.

പ്രമേഹ രോഗികള്‍ക്കുംപ്രഷര്‍ രോഗികള്‍ക്കുംഹൃദ്രോഗികള്‍ക്കുംകാന്‍സര്‍ രോഗികള്‍ക്കും
മറ്റുമായി സപ്പ്ലിമന്റ്‌ ഫുഡ്‌ കളും സ്പെഷ്യല്‍ കുറിപ്പുകളും ഇറക്കിഅവര്‍ മലക്കം മറിഞ്ഞു.കൈ കഴുകി.
അവരുടെ പ്രയോക്താക്കല്‍ അതു വഴിയും കാശു വാരുന്നു.

ചുരുക്കത്തില്‍ ആദ്യം രോഗം വിതച്ചു.പിന്നെ ചികില്‍സ ഉപദേശിച്ചു.

ചാനലുകളില്‍ തിരുവല്ലയിലെനളനും (ഭീമന്‍ എന്നോ
ബകന്‍ എന്നോ വിളിക്കയാവും ഉചിതം) ബസ്റ്റ് ആക്ടര്‍ മമ്മൂട്ടിയെ സൃഷ്ടിച്ച ബള്‍ക്കിയസ്റ്റ് ചെഫ് നൗഷാദ്)
ചില ദമയന്തിമാരും (ബല്‍ക്കിയര്‍ ച്ഫ് ലക്ഷ്മി നായര്‍)അമ്മാമ്മ മാരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു.നമ്മുടെ യുവതലമുറ വരെ മാതൃകയാക്കി മൂക്കു മുട്ടെ വേണ്ടാത്ത വകകള്‍തട്ടും.പ്രഷര്‍-പ്രമേഹ-കോളസ്റ്റ്റോള്‍ രോഗികളുടെ പറുദീസയാകും കേരളം.
എന്നാണവോ അവരുടെ കുമ്പസ്സാരം?

മുന്നറിയിപ്പ്‌

രുചിയും മണവും നിറവുംവ്യത്യസ്തതയും മാത്രം നോക്കിയാല്‍ പോര
പോഷകമൂല്യവും രോഗാതുരതയുംകൂടി കണക്കിലെടുക്കണം
പാചക വിധികള്‍ നിര്‍ദ്ദേശിക്കുമ്പോള്‍

2 comments:

 1. അടിപൊളി!!!!!
  i have a page on natural living. please see:
  http://sites.google.com/site/prakrtijivanam/

  thanks Doctor!!!

  ReplyDelete
 2. Doctor,
  a startling revelation ..
  Thanks for sharing this.

  ReplyDelete

My Blog List

Where is Kanam

Followers