Total Pageviews

Thursday, February 12, 2009

സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍

സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍ ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ്‌ വാട്ട്‌ റോഡ്നിര്‍മ്മാണരംഗത്തു പരിഷ്കാരം വരുത്തിയ ജോണ്‍ മക്‌ ആഡം പെന്‍സിലിന്‍ കണ്ടു പിടിച്ച ലക്ഷക്കണക്കിനു മനുഷ ജീവന്‍ രക്ഷിച്ച അലക്സാണ്ടര്‍ ഫ്ലമിംഗ്‌ എക്കാലത്തേയും മികച്ച എഞ്ചിന്നീയര്‍ തോമസ്‌ ടെല്‍ഫോര്‍ഡ്‌ മക്കിന്റോഷ്‌ എന്ന വാട്ടര്‍പ്രൂഫ്‌ വസ്തു സൃഷ്ടിച്ച ചാള്‍സ്‌ മക്കിന്റോഷ്‌ ന്യൂമാറ്റിക്‌ ടയര്‍ കണ്ടു പിടിച്ച ജോണ്‍ ഡണ്‍ലപ്‌ ടെലിവിഷന്‍ കണ്ടുപിടിച്ച ജയിംസ്‌ ബയിര്‍ഡ്‌ റാഡാര്‍ കണ്ടെത്തി രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകഷികളെ വിജയിപ്പിച്ച റോബര്‍ട്ട്‌ വാട്സണ്‍ വാട്ട്‌ (ജയിംസ്‌ വാട്ടിന്റെ പിന്‌ഗാമികളില്‍ ഒരാള്‍) എന്നിവരെല്ലാം സ്കോട്ട്‌ലണ്ടിന്റെ സന്തതികളാണ്‌. 1966-ല്‌ ഒരു സംഘം സ്കോട്ടിഷ്‌ ശാസ്ത്രജ്ഞരാണ്‌ എഡിന്‍ബ്ബറോയിലെ റോസ്ലിന്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ച ഡോളി എന്ന ചെമ്മരി ആട്ടിന്‌കുട്ടിയെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്‌. ലൈംഗീക ബന്ദ്ധം കൂടാതെയും ശരീര കോശങ്ങളില്‍ നിന്നും സന്തതികളെ സൃഷ്ടിക്കാം എന്നു കടുപിടിച്ചതും സ്കോട്ടീഷ്കാര്‍ തന്നെ. എന്നാല്‍ ,ഇതൊന്നുമല്ല എന്നെ സ്കോട്ലണ്ട്‌ ആകാര്‍ഹിക്കാന്‍ കാരണം. തിരുവിതാംകൂറില്‍ ആധുനിക വൈദ്യവും ശസ്ത്രക്രിയയും പ്രചരിപ്പിച്ച ഹിമാലയ പര്‍വ്വതാരോഹകനും കൂടിയായയിരുന്ന ക്രിസ്ത്യന്‍ മിഷ്യണറി ഡോക്ടര്‍ ടി/എച്ച്‌.സോമര്‍വെല്ലിന്റെ ജന്മനാടായ ലേക്സിറ്റി ഉള്‍പ്പെടു ന്ന ര ജ്യം എന്നതാണോ കാരണം? അതും ഒരു കാരണം എന്നു പറയാം

Tuesday, February 3, 2009


സലിംകുമാറിന്റെ മാതൃഭൂമി ലേഖനം

ഭാഗ്യശാലിയായ നടനാണ്‌ സലിംകുമാര്‍.
ഇത്തവണ ഉജാലാ - ഏഷ്യാനെറ്റ്‌ അവാര്‍ഡും കിട്ടി.
ആദ്യഷോട്ടില്‍ തന്നെ ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ മുഖം കാണാം.
അദ്ദേഹത്തിന്റെ ആകാരഭംഗിയോ,
ഹാസ്യാഭിനയമോ,
സംഭാഷണമോ
എന്നെ ആകര്‍ഷിക്കാറില്ല.
(അഛനുറങ്ങാത്ത വീട്‌ മാത്രം അപവാദം.)

അദ്ദേഹം നല്ലൊരു ഉള്‌നാടന്‍ മല്‍സ്യ കൃഷിക്കാരനാണെന്നത്‌ എന്നേ സന്തോഷിപ്പിക്കുനു.
നമ്മുടെ ഭക്ഷ്യകാര്യത്തില്‍ താല്‍പര്യം കാട്ടുന്ന ഒരു നടനെങ്കിലും ഉണ്ടല്ലോ.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വിലയിരുത്തലും സന്തോഷം നല്‍കി.
മാതൃഭൂമി വാരിക ഫെബ്‌ 8-14 ലക്കം പേജ്‌ 76-77 കാണുക.
പഞ്ചവടിപ്പാലം ക്ലാസ്സിക്‌ ആണെന്നുള്ള വിലയിരുത്തല്‍ വായിക്കാം.

ഏതാനും ഭാഗങ്ങള്‍:

.... ഞാന്‍ പഞ്ചവടിപ്പാലത്തെ ക്ലാസ്സിക്‌ എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു....

ഇപ്പോള്‍ പഞ്ചവടിപ്പാലം ഒന്നുകൂടിക്കണ്ടാല്‍ നമ്മല്‍ കെ. ജി ജോര്‍ജിനെ ഒന്നു നമിക്കും.
ഇങ്ങനെ ഒരു കഥയുണ്ടാക്കിയ വേളൂര്‍ കൃഷ്ണന്‍ കുട്ടിയേയും....

കമ്മീഷന്‍ രാഷ്ട്രീയം പതിവു കാശ്ച....

കേരളം അല്ലെങ്കില്‍ ഇന്ത്യ എങ്ങനെയാണ്‌ ഇങ്ങനെ ആയതെന്നു പ്രവചനസ്വഭാവത്തോടെ പറയുകയാണ്‌ ഈ സിനിമ.....

ഇതിനേക്കാളും കടുത്ത ഭാഷയില്‍ എങ്ങനെ പറയും?...

വേളൂര്‍ കൃഷ്ണന്‍ കുട്ടിയെപ്പോലെ ഒരാലെ നമ്മള്‍ എന്തുകൊണ്ടാണ്‌ മനസ്സിലാക്കാത്തത്‌...?

ഐരാവതക്കുഴി അങ്ങ്നനെ തുടരുകയാണ്‌
ദുശ്ശാസനക്കുറുപ്പു തന്നെയാണ്‌ ഭരണത്തില്‍.
അതുകൊണ്ട്‌ എല്ലാ ദിവസവും വേണമെങ്കില്‍ സിനിമ കാണാം.
പത്രം വായിച്ചതിനു ശേഷം.

(ശേഷം ഭാഗം സ്ക്രീനില്‍)

അടിച്ചു പൊളിച്ചല്ലോ ,സലിംകുമാര്‍.
അനുമോദങ്ങള്‍.
ഇനിയും എഴുതുക.
മലയാളത്തില്‍ ഒരു ബ്ലോഗും ആവാം.

പിന്‍ കുറിപ്പ്‌
വേളൂര്‍ നല്ലൊരൊ സുഹൃത്റ്റായിരുന്നു. സഹായിയും.ചിലകാര്യങ്ങളില്‍ വഴികാട്ടിയും
ഡോ.ശങ്കരപ്പിള്ള കാനം എന്ന പേരില്‍ എഴുതിയിരുന്ന എന്നെ
ഡോ.കാനം ശങ്കരപ്പിള്ള ആക്കിയത്‌ അന്തരിച്ച വേളൂര്‍ ആയിരുന്നു,
ദീപിക നവതി വിശേഷാല്‍ പതിപ്പിലൂടെ.
ആകാശവാണിയിലെ സ്ഥിരം പ്രഭാഷകനാക്കിയതിനു പിറകിലും വേളൂരുണ്ട്‌.

Sunday, February 1, 2009

മമ്മൂട്ടിയുടെ ബ്ലോഗ്‌

മമ്മൂട്ടിയുടെ ബ്ലോഗ്‌

മമ്മൂട്ടിയുടെ ബ്ലോഗ്‌ പ്രാദേശിക ഭാഷാ ബ്ലോഗ്‌
എന്ന നിലയില്‍ ചരിത്രം എന്നു മനോരമ യുവയില്‍ ബര്‍ളി തോമസ്‌
(ഫെബ്‌ 1 ഞായര്‍ ലക്കം)

കാള വാലു പൊക്കുന്നത്‌ എന്തിനെന്നു മനസ്സിലാക്കുന്നവരാണ്‌
മലയാളികള്‍.
എന്നാലും ജനാധിപത്യത്തിന്റെ താക്കോല്‍
എന്ന രണ്ടാമത്തെ ബ്ലോഗ്‌ വായിച്ച ശേഷം മാത്രമാണ്‌
എറണാകുളത്തു നിന്നാണോ
മഞ്ചേരിയില്‍ നിന്നാണോ ജനവിധി തേടന്‍ പോകുന്നത്‌?
എന്ന ചോദ്യം ഉയര്‍ന്നുള്ളു.

പ്രേം നസ്സീര്‍ മുന്നോട്ടു വച്ച കാല്‍ താമസ്സിയാതെ
പിന്നോട്ടു വലിച്ചത്‌ ഓര്‍ക്കുക.
ജനവിധി തേടി പാസ്സയി നിയമനിര്‍മ്മാണത്തിനു പോയ
തോപ്പില്‍ ഭാസി
കടമ്മനിട്ട
സാനു മാഷ്‌
എസ്‌.കെ.പൊറ്റക്കാട്‌
തുടങ്ങിയവരുടെ ചരിത്രം നോക്കിയാല്‍,
കലാ സാഹിത്യരംഗത്തുള്ളവര്‍
നിയമനിര്‍മ്മാണ രം ഗം തേടുന്നത്‌
അവര്‍ക്കും
സമൂഹത്തിനും നഷ്ടമാണ്‌ എന്നു കാണാം.
ഇപ്പൊഴും റോളു കിട്ടുന്ന മമ്മൂട്ടി തെരെഞ്ഞെടുപ്പിനു
നില്‍ക്കേണ്ട ഗതികേടിലല്ലല്ലോ.
അങ്ങിനെ വരുന്ന കാലത്ത്‌ ,
സട കോഴിയുമ്പോല്‍ ,അലോചിക്കേണ്ട കാര്യമാണ്‌ രാഷ്ട്രീയം.

രാഷ്ട്രീയക്കാര്‍ പലതും പറയും.എരി കേറ്റും.
കലാ-സാഹിത്യ രംഗത്തുള്ളവര്‍ അതു കേട്ടു മണ്ടത്തരം കാട്ടരുതു.

മമ്മൂക്കാക്കു അഭിനയിക്കാനറിയാം.
നിയമം നിര്‍മ്മിക്കാനറിയില്ല
എന്നു ജനം പറഞ്ഞെന്നു വരാം.
രണ്ടാം ലോകമഹായുദ്ധം വിജയത്തിലേക്കു നയിച്ച ചര്‍ച്ചിലിനെ
തോല്‍പ്പിച്ചവരാണു ജനം.
ഭരിക്കുന്നത്‌ ആറ്റ്ലി ആവട്ടെ എന്നു ബ്രിട്ടീഷ്‌കാര്‍ പറഞ്ഞതു ചരിത്രം.
മമ്മൂക്കാ അഭിനയിച്ചാല്‍ മതി ; എതിരാളി പാര്‍ലമെന്റില്‍ പോകട്ടെ
എന്നു പറയുന്നവര്‍ കാണും.

മൂന്നാമത്തെ ലേഖനത്തിന്‌
ഇതാ കാലിക പ്രാധാന്യമുള്ള ഒരു വിഷയം:

രാഷ്ട്രീയക്കാരും അഴിമതിയും
ലോകം,ഇന്ത്യ, കേരളം
എന്നു മൂന്നു ഭാഗങ്ങളില്‍ തയ്യാറാക്കാം.

ഇത്തവണ വിജയകരമായി പിന്മാറുക.
പിന്നെ രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ടാല്‍
രണ്ടു കയ്യും നീട്ടി സ്വീകരിക്കാം.

ജ്ഞാനപീഠം കേറിയ മഹാകവി ജി ക്കു ശേഷം ഒരു മലയാളിക്കതു കിട്ടിയിട്ടില്ല.
പക്ഷേ , ഗുരുസദൃശ്യന്‍ എം.ടി ക്കു പോലും അതു നല്‍കപ്പെട്ടിട്ടില്ല. 

My Blog List

Where is Kanam

Followers