Total Pageviews
Wednesday, November 18, 2009
Saturday, November 14, 2009
Monday, July 20, 2009
വാഷിംഗ്ടനും വെട്ടുകത്തിയും കെട്ടുകഥയും
പ്രൈമറിസ്കൂളില്‍ പഠിക്കുന്ന കാലം.
മൂന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ
എന്നോര്‍മ്മ പോരാ. ഒരു കഥ പഠി
കാനുണ്ടായിരുന്നു.അമേരിക്കന്‍
പ്രസിഡന് റായി തീര്‍ന്ന ജോര്‍ജ്
വാഷിംഗ്ടണ്‍ പിതാവ് ലാളിച്ചു
വളര്‍ത്തിയിരുന്ന ചെറി മരം
വെട്ടുകത്തിയുടെ മൂര്‍ച്ച പരീക്ഷിക്കാന്‍
വെട്ടിമാറ്റിയ കഥ.പിതാവ് ആരാണ്
വെ ട്ടി മുറിച്ചത് എന്നു ചോദിച്ചപ്പോള്‍
താന്‍ എന്നു സത്യം പറഞ്ഞു
എന്നു പറയുന്ന ഗുണപാഠകഥ.
പില്ക്കാലത്തു കേട്ടു.അതൊരു
കെട്ടു കഥയായിരുന്നു എന്ന്.
ഇപ്പോല്‍ ഈ കെട്ടു കഥ
ഓര്‍മ്മിക്കാന്‍ കാരണം
ഇംഗ്ലണ്ടില്‍ മകള്‍ താ മസ്സിക്കുന്ന
ബേമിംഗമില് നിന്നും മകന്
താമസ്സിക്കുന്ന ന്യൂകാസ്സലിലേക്കു
പോകുമ്പോള്‍
ഒറിജനല്‍ വാഷിംഗ്ടണ്‍ എന്നൊരു
സ്ഥലം കണ്ടതാണ്.
ജോര്‍ജ്ജ് വാഷിംടന്റെ
വല്യഛന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍
ന്യൂകാസ്സിലിനു സമീപം ആണ്
താമസ്സിച്ചിരുന്നത്.1657 ല്‍ അദ്ദേഹം
വെര്ജീനിയായിലേക്കു കുടിയേറി.
150 ഏക്കര്‍ തോട്ടം നിര്‍മ്മിച്ചു.
പിന്നീടതു 5000 ഏക്കര്‍ ആയി.
ബിസ്സിനസ്സുകാരനും മിലിട്ടറി
ഉദ്യോഗസ്ഥനും പ്ലാന്ററും ആയിരുന്നു
ജോര്‍ജ്.കോണോട്ടോകാരിയസ്
എന്നൊരു പേരും അദ്ദേഹം
സമ്പാദിച്ചു.ഗ്രാമനാശകന്..
അച്ചന് പട്ടം ഉപേക്ഷിച്ചു
പുസ്തകാലയ ഉടമയും
പ്രസാധകനും ഗ്രന്ഥകര്‍ത്താവുമായി
മാസന് ലോക്ക് വീംസ് ആണത്രേ
കഌഅക്കഥയുണ്ടാക്കി പുസ്തകമാക്കി
പണം സമ്പാദിച്ചത്.പില്‍ക്കാലത്തതു
കള്ളക്കഥയാണെന്നു തെളിഞ്ഞു.
Saturday, July 11, 2009
Thursday, February 12, 2009
സ്കോട്ട് ലണ്ടിന്റെ സംഭാവനകള്‍
Tuesday, February 3, 2009

സലിംകുമാറിന്റെ മാതൃഭൂമി ലേഖനം
ഭാഗ്യശാലിയായ നടനാണ് സലിംകുമാര്‍.
ഇത്തവണ ഉജാലാ - ഏഷ്യാനെറ്റ് അവാര്‍ഡും കിട്ടി.
ആദ്യഷോട്ടില്‍ തന്നെ ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ മുഖം കാണാം.
അദ്ദേഹത്തിന്റെ ആകാരഭംഗിയോ,
ഹാസ്യാഭിനയമോ,
സംഭാഷണമോ
എന്നെ ആകര്‍ഷിക്കാറില്ല.
(അഛനുറങ്ങാത്ത വീട് മാത്രം അപവാദം.)
അദ്ദേഹം നല്ലൊരു ഉള്‍നാടന്‍ മല്‍സ്യ കൃഷിക്കാരനാണെന്നത് എന്നേ സന്തോഷിപ്പിക്കുനു.
നമ്മുടെ ഭക്ഷ്യകാര്യത്തില്‍ താല്പര്യം കാട്ടുന്ന ഒരു നടനെങ്കിലും ഉണ്ടല്ലോ.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വിലയിരുത്തലും സന്തോഷം നല്കി.
മാതൃഭൂമി വാരിക ഫെബ് 8-14 ലക്കം പേജ് 76-77 കാണുക.
പഞ്ചവടിപ്പാലം ക്ലാസ്സിക് ആണെന്നുള്ള വിലയിരുത്തല്‍ വായിക്കാം.
ഏതാനും ഭാഗങ്ങള്‍:
.... ഞാന്‍ പഞ്ചവടിപ്പാലത്തെ ക്ലാസ്സിക് എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു....
ഇപ്പോള്‍ പഞ്ചവടിപ്പാലം ഒന്നുകൂടിക്കണ്ടാല്‍ നമ്മല് കെ. ജി ജോര്‍ജിനെ ഒന്നു നമിക്കും.
ഇങ്ങനെ ഒരു കഥയുണ്ടാക്കിയ വേളൂര്‍ കൃഷ്ണന് കുട്ടിയേയും....
കമ്മീഷന് രാഷ്ട്രീയം പതിവു കാശ്ച....
കേരളം അല്ലെങ്കില്‍ ഇന്ത്യ എങ്ങനെയാണ് ഇങ്ങനെ ആയതെന്നു പ്രവചനസ്വഭാവത്തോടെ പറയുകയാണ് ഈ സിനിമ.....
ഇതിനേക്കാളും കടുത്ത ഭാഷയില്‍ എങ്ങനെ പറയും?...
വേളൂര്‍ കൃഷ്ണന് കുട്ടിയെപ്പോലെ ഒരാലെ നമ്മള് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്...?
ഐരാവതക്കുഴി അങ്ങ്നനെ തുടരുകയാണ്
ദുശ്ശാസനക്കുറുപ്പു തന്നെയാണ് ഭരണത്തില്‍.
അതുകൊണ്ട് എല്ലാ ദിവസവും വേണമെങ്കില്‍ സിനിമ കാണാം.
പത്രം വായിച്ചതിനു ശേഷം.
(ശേഷം ഭാഗം സ്ക്രീനില്‍)
അടിച്ചു പൊളിച്ചല്ലോ ,സലിംകുമാര്‍.
അനുമോദങ്ങള്‍.
ഇനിയും എഴുതുക.
മലയാളത്തില്‍ ഒരു ബ്ലോഗും ആവാം.
പിന് കുറിപ്പ്
വേളൂര്‍ നല്ലൊരൊ സുഹൃത്റ്റായിരുന്നു. സഹായിയും.ചിലകാര്യങ്ങളില്‍ വഴികാട്ടിയും
ഡോ.ശങ്കരപ്പിള്ള കാനം എന്ന പേരില്‍ എഴുതിയിരുന്ന എന്നെ
ഡോ.കാനം ശങ്കരപ്പിള്ള ആക്കിയത് അന്തരിച്ച വേളൂര്‍ ആയിരുന്നു,
ദീപിക നവതി വിശേഷാല്‍ പതിപ്പിലൂടെ.
ആകാശവാണിയിലെ സ്ഥിരം പ്രഭാഷകനാക്കിയതിനു പിറകിലും വേളൂരുണ്ട്.
Sunday, February 1, 2009
മമ്മൂട്ടിയുടെ ബ്ലോഗ്
മമ്മൂട്ടിയുടെ ബ്ലോഗ് പ്രാദേശിക ഭാഷാ ബ്ലോഗ്
എന്ന നിലയില്‍ ചരിത്രം എന്നു മനോരമ യുവയില്‍ ബര്‍ളി തോമസ്
(ഫെബ് 1 ഞായര്‍ ലക്കം)
കാള വാലു പൊക്കുന്നത് എന്തിനെന്നു മനസ്സിലാക്കുന്നവരാണ്
മലയാളികള്‍.
എന്നാലും ജനാധിപത്യത്തിന്റെ താക്കോല്‍
എന്ന രണ്ടാമത്തെ ബ്ലോഗ് വായിച്ച ശേഷം മാത്രമാണ്
എറണാകുളത്തു നിന്നാണോ
മഞ്ചേരിയില്‍ നിന്നാണോ ജനവിധി തേടന്‍ പോകുന്നത്?
എന്ന ചോദ്യം ഉയര്‍ന്നുള്ളു.
പ്രേം നസ്സീര്‍ മുന്നോട്ടു വച്ച കാല് താമസ്സിയാതെ
പിന്നോട്ടു വലിച്ചത് ഓര്‍ക്കുക.
ജനവിധി തേടി പാസ്സയി നിയമനിര്‍മ്മാണത്തിനു പോയ
തോപ്പില്‍ ഭാസി
കടമ്മനിട്ട
സാനു മാഷ്
എസ്.കെ.പൊറ്റക്കാട്
തുടങ്ങിയവരുടെ ചരിത്രം നോക്കിയാല്‍,
കലാ സാഹിത്യരംഗത്തുള്ളവര്‍
നിയമനിര്‍മ്മാണ രം ഗം തേടുന്നത്
അവര്‍ക്കും
സമൂഹത്തിനും നഷ്ടമാണ് എന്നു കാണാം.
ഇപ്പൊഴും റോളു കിട്ടുന്ന മമ്മൂട്ടി തെരെഞ്ഞെടുപ്പിനു
നില്‍ക്കേണ്ട ഗതികേടിലല്ലല്ലോ.
അങ്ങിനെ വരുന്ന കാലത്ത് ,
സട കോഴിയുമ്പോല് ,അലോചിക്കേണ്ട കാര്യമാണ് രാഷ്ട്രീയം.
രാഷ്ട്രീയക്കാര്‍ പലതും പറയും.എരി കേറ്റും.
കലാ-സാഹിത്യ രംഗത്തുള്ളവര്‍ അതു കേട്ടു മണ്ടത്തരം കാട്ടരുതു.
മമ്മൂക്കാക്കു അഭിനയിക്കാനറിയാം.
നിയമം നിര്‍മ്മിക്കാനറിയില്ല
എന്നു ജനം പറഞ്ഞെന്നു വരാം.
രണ്ടാം ലോകമഹായുദ്ധം വിജയത്തിലേക്കു നയിച്ച ചര്‍ച്ചിലിനെ
തോല്‍പ്പിച്ചവരാണു ജനം.
ഭരിക്കുന്നത് ആറ്റ്ലി ആവട്ടെ എന്നു ബ്രിട്ടീഷ്കാര് പറഞ്ഞതു ചരിത്രം.
മമ്മൂക്കാ അഭിനയിച്ചാല്‍ മതി ; എതിരാളി പാര്‍ലമെന്റില്‍ പോകട്ടെ
എന്നു പറയുന്നവര്‍ കാണും.
മൂന്നാമത്തെ ലേഖനത്തിന്
ഇതാ കാലിക പ്രാധാന്യമുള്ള ഒരു വിഷയം:
രാഷ്ട്രീയക്കാരും അഴിമതിയും
ലോകം,ഇന്ത്യ, കേരളം
എന്നു മൂന്നു ഭാഗങ്ങളില്‍ തയ്യാറാക്കാം.
ഇത്തവണ വിജയകരമായി പിന്മാറുക.
പിന്നെ രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ടാല്‍
രണ്ടു കയ്യും നീട്ടി സ്വീകരിക്കാം.
ജ്ഞാനപീഠം കേറിയ മഹാകവി ജി ക്കു ശേഷം ഒരു മലയാളിക്കതു കിട്ടിയിട്ടില്ല.
പക്ഷേ , ഗുരുസദൃശ്യന് എം.ടി ക്കു പോലും അതു നല്കപ്പെട്ടിട്ടില്ല.
Friday, January 30, 2009
ഡോ.ഉണ്ണിക്കൃഷ്ണന്റെ ഹനുമാന് ചാട്ടം
ബി.സി.നാലാം ശതകത്തിലെ മെഗസ്തനീസ്,
ഏ. ഡി.ഒന്നാം ശതകത്തിലെ പ്ലിനി,
രണ്ടാം ശതകത്തിലെ ടോളമി
എന്നു തുടങ്ങി
പതിമൂന്നാം ശതകത്തിലെ മാര്‍ക്കോപോളോ
വരെയുള്ള ,കേരളത്തിലേക്കു വന്ന ,ആദ്യകാല
വിദേശസഞ്ചാരികളുടെ ലിസ്റ്റ് നമുക്കറിയാം.
ഏന്നാല്‍ കേരളത്തില്‍ നിന്നും വിദേശത്തേക്കു പോയ
ആദ്യകാല സഞ്ചാരികളുടെ ലിസ്റ്റ് തയാറാക്കുന്നത്
അടുത്ത കാലത്തു മാത്രമാണ്.
ഗ്രന്ധാലോകം 2008 ഡിസംബര്‍ ലക്കം സം്ഘസം്വാദം പംക്തിയില്‍
ഡോ.ഏ.എം. ഉണ്ണിക്കൃഷ്ണന് നല്കുന്ന ലിസ്റ്റ് കാണുക.
ശങ്കരാചാര്യര്‍
ഏഴുത്തഛന്‍
ഷഡ്കാല ഗോവിന്ദ മാരാര്‍
എന്നീ ത്രിമൂര്‍തികള്‍ ഭാരതത്തില്‍ നടത്തിയ
അന്തര്‍ സംസ്ഥാന യാത്രകള്‍ നിരത്തുന്ന ഡോക്ടര്‍
പെട്ടെന്നു
ചട്റ്റന്‍പി സ്വാമികളുടേയും
ശ്രീനാരായണന്റേയും
സമീപത്തേക്കു വലിയൊരു
ഹനുമാന് ചാട്ടം
നടത്തുന്നു.
അതിനിടയില്‍ ചട്ടന്‍പിയുടെയും നാണുവിന്റേയും
ഒപ്പം 49 മറ്റു ശിഷ്യരുടേയും
ഗുരുവായിരുന്ന
കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കര്‍ത്താവ്,
130 കൊല്ലം മുന്‍പ് ലോകത്തിലാദ്യമായി
സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം
ആവിഷ്കരിച്ച
മഹാഗുരു
ശിവരാജയോഗി തൈക്കാട് അയ്യസ്വാമികള്‍ (1814-1909)
നടത്തിയ അന്തര്‍ദ്ദേശീയ- അന്തര്‍സംസ്ഥാന (കാശി)യാത്രകള്‍
കാണാതെ പോയി.
സ്വാമികളുടെ നൂറാം സമാധിവര്‍ഹത്തില്‍(2009)
അദ്ദേഹത്തെ തമസ്കരിച്ചതു
ശരിക്കും ഗുരുനിന്ദയാണ്.
ഗുരുക്കന്മാരായിരുന്ന
ചിട്ടിപരദേശിയോടും
സച്ചിദാനന്ദരോടും
ഒപ്പം 1826-29 കാലത്ത് മൂന്നു വര്‍ഷം
ബര്‍മ്മ
സിങ്കപ്പൂര്‍
പെനാങ്ക്
ആഫ്രിക്ക എന്നീ
യാത്രയും പിന്നീടു നടന്ന
കാശിയാത്രയും
തൈക്കാട് അയ്യഗുരുവിന്റെ ജീവചരിത്രത്തില്‍
(തൈക്കാട് അയ്യാമിഷന്‍ പ്ര്സിദ്ധീകരണം 1997 പേജ് 26)
വിവരിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ എന്റെ കാശിയാത്ര
എന്ന യാത്രാ വിവരണഥെക്കുറിച്ചറിയാന്‍
പുറം 33 കാണുക.
ബുക്മാര്ക് പ്രസിദ്ധീകരിച്ച
തൈക്കാട് അയ്യാഗുരു (രചന: ഇ.കെ .സുഗതന്)
എന്ന ജീവചരിത്രം പേജ് 28- ലും ഈ വിവരം വായിക്കാം
Thursday, January 29, 2009
രോഗം വിതച്ച ശേഷം ചികില്‍സ നല്കിയവര്
നമ്മുടെ പാചകറാണിമാര്‍
ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചാരത്തില്‍ വരും മുന്‍പ്
മലയാളിയുടെ പാചകരീതികളേയും രുചിഭേദങ്ങളേയും നിയന്ത്രിച്ചിരുന്നത്
പ്രധാനമായും വനിതയിലെ മിസ്സിസ്.കെ.എം മാത്യുവും
ഒരു ചെറു പരിധി വരെ, തങ്കം ഫിലിപ്പും(മേളം)ആയിരുന്നു.
ഒരു പക്ഷേ, മലയാളികളെ പൊണ്ണത്തടിയരും
കുടവയറന്മാരും /ടയര്‍ വയറികളുംപ്രമേഹ-ഹൃദ്രോഹികളും
കാന്‍സറോഗികളും സന്ധിവാതരോഗികളുംഅനങ്ങാപ്പാറകളും
(വൈദ്യഭാഷയില്‍ മെറ്റബോളിക് രോഗികള്‍)ആക്കി തീര്‍ത്തതില്‍ മുഖ്യപങ്കു
മധ്യതിരുവിതാംകൂര്‍കാരികളായിരുന്ന ഈ രണ്ട് അമ്മാമ്മ മാര്‍ക്കാണ്.
തിരുവല്ലയിലെ പെണ്കിടാങ്ങള് ഏഴാം തിരുവയസ്സില്‍ തിരണ്ടുകുളിക്കയം
ഒന്‍പതാം തിരുവയസ്സില്‍
മധുരപ്പതിനേഴുകാരികളുടെ ശരീരവടിവ് നേടുകയും ചെയ്യുന്നതു വീണ്ടുവിചാരമില്ലാതെ
മലയാളികളെ മാംസാഹാരപ്രിയരാക്കി ഇവരത്രേ.
(ഈസ്ഠ്രോജന്‍ കലര്‍ന്ന തീറ്റി കൊടുത്തു വളര്‍ത്തിയ ചിക്കന്‍ സ്ഥിരഭക്ഷണമാക്കന്‍ പ്രചോദനം ഈ അമ്മാമ്മമരാണ്.പെണ്‍കുട്ടികള്‍ പലരും പൊടിമീശക്കാരികളുമായി)
തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നാന്‍ ഇവര്‍ പ്രേരണ നല്കി.ക്രിസ്ത്യന്‍ കുഞ്ഞാടുകളായിരുന്ന ഇവര്‍
രോഗികളാക്കിയവരില്‍ കൂടുതലും തങ്ങളുടെ സമുദായക്കാരെത്തന്നെയാണ് .
(ഐ. സി. യൂ.സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷി പറയും)
ചെന്നയിലും മധ്യതിരുവിതാംകൂറിലും ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററുകള്‍
ഉയര്‍ന്നു എന്നതു മറ്റൊരു വശം.
ഏതായാലും കോട്ടയം അച്ചായന്മാര് മാംസാഹരത്തിനെതിരെ ക്രിസ്തീയ കൂട്ടയ്മകള്
ഉണ്ടാക്കി ,ചെറിയ തോതില്‍ ബോധവല്‍ക്കരണം നടത്തുന്നു.
രണ്ടു പേര്‍ക്കും അവസാനകാലം മനം മാറ്റം വന്നു.കുമ്പസ്സാരിച്ചു.
പ്രമേഹ രോഗികള്‍ക്കുംപ്രഷര്‍ രോഗികള്‍ക്കുംഹൃദ്രോഗികള്‍ക്കുംകാന്‍സര്‍ രോഗികള്‍ക്കും
മറ്റുമായി സപ്പ്ലിമന്റ് ഫുഡ് കളും സ്പെഷ്യല്‍ കുറിപ്പുകളും ഇറക്കിഅവര്‍ മലക്കം മറിഞ്ഞു.കൈ കഴുകി.
അവരുടെ പ്രയോക്താക്കല്‍ അതു വഴിയും കാശു വാരുന്നു.
ചുരുക്കത്തില്‍ ആദ്യം രോഗം വിതച്ചു.പിന്നെ ചികില്‍സ ഉപദേശിച്ചു.
ചാനലുകളില്‍ തിരുവല്ലയിലെനളനും (ഭീമന് എന്നോ
ബകന് എന്നോ വിളിക്കയാവും ഉചിതം) ബസ്റ്റ് ആക്ടര്‍ മമ്മൂട്ടിയെ സൃഷ്ടിച്ച ബള്‍ക്കിയസ്റ്റ് ചെഫ് നൗഷാദ്)
ചില ദമയന്തിമാരും (ബല്‍ക്കിയര്‍ ച്ഫ് ലക്ഷ്മി നായര്‍)അമ്മാമ്മ മാരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു.നമ്മുടെ യുവതലമുറ വരെ മാതൃകയാക്കി മൂക്കു മുട്ടെ വേണ്ടാത്ത വകകള്‍തട്ടും.പ്രഷര്‍-പ്രമേഹ-കോളസ്റ്റ്റോള്‍ രോഗികളുടെ പറുദീസയാകും കേരളം.
എന്നാണവോ അവരുടെ കുമ്പസ്സാരം?
മുന്നറിയിപ്പ്
രുചിയും മണവും നിറവുംവ്യത്യസ്തതയും മാത്രം നോക്കിയാല്‍ പോര
പോഷകമൂല്യവും രോഗാതുരതയുംകൂടി കണക്കിലെടുക്കണം
പാചക വിധികള്‍ നിര്‍ദ്ദേശിക്കുമ്പോള്‍
Wednesday, January 28, 2009
മേനോനോ വീരനോ പ്രിയന്?
മാതൃഭൂമി പത്രാധിപന്മാരയിരുന്ന
കേശവമേനോനും
വീരനും
ധാരാളം പുസ്തകങ്ങള്‍ എഴുതി.
ധാരാളം വായനക്കാരയുണ്ടയി.
അവരുടെ പുസ്തകങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട
ഒന്നു മാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍
താങ്കള്‍ ഏതെടുക്കും?
കഴിഞ്ഞകാലം
നാം മുന്നോട്ട്
ഗാട്ടും കാണാച്ചരടും
ബുദ്ധന് ചിരിക്കുന്നു
ഹൈമവതഭൂവില്‍
(വേറൊരെണ്ണം)
എന്തുകൊണ്ട്?
Sunday, January 25, 2009
അഴിമതി ഒരു തുടര്‍ക്കഥ
എവിടെ അധികാരം ഉണ്ടോ അവിടെ അഴിമതി ഉണ്ട്
വിവാഹം സെക്സിനുള്ള ലൈസന്‍സ് ആണെങ്കില്‍
അധികാരം അഴിമതിക്കുള്ളത്.
നെഹ്രുവിന്റെ കാലത്തു പഞ്ചാബില്‍ കൈറോണ്‍ തുടങ്ങി
കൃഷ്ണമാചാരി(മുണ്ട്രാ),ബോഫോര്സ്,ഹര്‍ഷദ് മേത്ത ,കാലിതീറ്റ
അങ്ങിനെ തുടര്‍ന്നു
നമുക്ക് അഞ്ചരലക്ഷം പനമ്പള്ള്ചി,നാലരലക്ഷം ഫീലിപ്പോചന്,
ആന്ധ്രാ(ഒന്നാം ഈ.എം.എസ്സിലെ കെ.സി ജോര്‍ജ്),കറന്റു വില്‍പ്പന,പാമൊലീന്‍, ലാവ്ലിന് എന്നിങ്ങനെ തുടര്‍ക്കഥ.
ബോഫോര്സിന്റെ കാലത്തു 90 കോടി വലിയ തുക
ഇന്നു കേരളത്തില്‍ പോലും 300 കോടി നിസാരം
അടുത്ത മന്ത്രിസഭ വരട്ടെ(മിക്കവാരും വലതിന്റെ)
400 കോടിയുടെ അഴിമതി അപ്പോള്‍ ഉണ്ടാകും
പക്ഷേ കോരന് എന്നും പരിപ്പുവടയും കുടില്‍ ജീവിതവും
ജനാധിപത്യം വിജയിക്കട്ടെ.
റിപ്പബ്ലിക് ആശംശകള്
Saturday, January 24, 2009
Saturday, January 10, 2009
അമീബോമ ഈ.എം.എസ്സിനാണെങ്കില്‍
50 വര്‍ഷം മുന്‍പാണ്. ഒന്നാം ഈ.എം.എസ്സ്.മന്ത്രിസഭ
ലോകശ്രദ്ധ പിടിച്ചടക്കിയ കാലം. ഉദരവേദനയെ തുടര്‍ന്ന്
മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍
ഡോ.കെ. എന്‍ .പൈ അഡ്മിറ്റു ചെയ്യുന്നു .പരിശോധനയില്‍
ഉദരത്തില്‍ വലതു ഭാഗത്തായി ഒരു മുഴ.സര്‍ജറി പ്രൊഫസ്സര്‍
ഡോ.സി.കെ പി.മേനോനുമായും പൈ സാര്‍ കൂടിയാലോചിച്ചു.
ഒരു സാധാരണ രോഗിയും സാധാരണ ഡോക്റ്ററുമായിരുന്നുവെങ്കില്‍
3 രോഗസാധ്യതകളാണു ചിന്തിക്കുക.
1.അക്കാലത്തു സാധാരണമായിരുന്ന, അമീബിയാസിസ് കൊണ്ടുണ്ടാകുന്ന. അമീബോമ എന്ന മുഴ
2.അത്ര വിരളമല്ലാത്ത, ക്ഷയരോഗ ബാധ.
3. അവസാനമായി കാന്‍സര്‍
രോഗി സാധാരണക്കാരനും
ഡോക്ടറും സാധാരണക്കാരനാണെങ്കില് എമറ്റിന്
എന്ന മരുന്ന് കുത്തിവയ്പ്പ് ഒരു കോര്‍സ് കൊടുക്കും.
സൂര്യ പ്രകാശത്തില്‍ മഞ്ഞ് എന്ന പോലെ മുഴ ഉരുകിപ്പോകും.
ഫലം കിട്ടാത്തപക്ഷം ടി.ബി.ക്കുള്ള ചികില്‍സ തുടങ്ങും.
ഫലം കാണാതെ വന്നാല്‍ കാന്‍സര്‍ എന്നു തീരുമാനിക്കും.
ലോകശ്രദ്ധ ആകര്‍ഷിച്ച മന്ത്രിമുഖ്യനു വെറും സാധാരണക്കാരന്റെ
രോഗം എന്നു പറയാന്‍ ഇരുവര്‍ക്കും മടി. അക്കലത്തെ ഏറ്റവും
പ്രഗല്ഭ രോഗനിര്‍ണ്ണയ വിദഗ്ദ്ധനായ ഡോ.ശങ്കര രാമനെ അവര്‍
വിദഗ്ദ്ധാഭിപ്രായത്തിനായി ക്ഷണിച്ചു .എം.ബി.ബി.എസ്സ് പോലുമില്ലാത്ത
എല്‍.എം.പി ക്കാരാനയ ശങ്കര്‍ രാമനെ രോഗനിര്‍ണ്ണയത്തില്‍ ആര്‍ക്കും
തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ രോഗനിര്‍ണ്‍നയത്തിനു
സ്കാനിംഗ്, എന്‍ഡോസ്കോപ്പി തുടങ്ങിയവ കണ്ടുപിടിക്കുന്നതിനു മുന്പാണിത്.
മുണ്ടുടുത്തു മുറിക്കയ്യന്‍ ഷട്ടുമായാണു സ്വാമി വരുക. വിവരങ്ങള്‍ ചോദിച്ചറിയാന്‍
45 മിനിട്ട്. പരിശൊധനക്ക് ഒരു മണിക്കൂര്‍.
അങ്ങനെ ഒരു പരിശൊധനക്ക് ഈ.എം.എസ്സ് ആദ്യമായിട്ടായിരിക്കും വിധേയനായത്.
അവസാനം അദ്ദേഹം തീര്‍പ്പു കല്പ്പിച്ചു .അമീബിയാസിസ് തന്നെ. ഒരു കോര്‍സ്
എമറ്റിന് കൊടുക്കുക. വെറും സാധാരണക്കരന്റെ അസ്സുഖം എന്നു കേട്ടപ്പോള്‍
ഈ.എമ്മിനും പാര്‍ട്ടിക്കും പോളിറ്റ് ബ്യൂറൊയ്ക്കും എല്ലാം നാണക്കേടു പോലെ
ന്യൂ ഡീയിലെ പ്രശസ്ത സര്ജന് ഡോ.ആര്.ഡി അയ്യരെ അവര്‍ ക്ഷണിച്ചു വരുത്തി.
(ഡോ.അയ്യര്‍ ഡോ ശങ്കരരാമന്റെ മൂത്ത സഹോദരനാണെന്ന വിവരം അവര്‍ക്കറിയില്ലായിരുന്നു.)
ഡോ.അയ്യര്‍ക്കു രോഗനിര്‍ണ്‍നയത്തിനു വെറും പത്തു മിനിട്ടു മതിയായിരുന്നു.
വെളിയിലേക്കിരങ്ങ്യ ഡോക്റ്ററോട്` മന്ത്രിസഭയീല്‍ നംബര് 2 കെ.ആര് ഗൗരി
(അക്കാലത്ത് പേരില്‍ അമ്മ ചേര്‍ത്തിരുന്നില്ല) അഭിപ്രായം ചോദിച്ചു.
ചികില്സിക്കുന്ന ഡോക്ടറന്മാരോടു പറയാം എന്നായിരുന്നു ഉടന്‍ വന്ന മറുപടി.
അമീബോമ ആകാനാണ് വഴി. കൃത്യമായറിയാന്‍ ഓപ്പറേഷനും
ബയോപ്സി പരിശൊധനയും വെണം. അതിനു മുന്‍പ് ഒരു കോര്‍സ്
എമറ്റിന് കൊടുക്കുക. അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കും പോളിറ്റ് ബ്യൂറോയ്ക്കും തൃപ്തി വന്നില്ല. അവര്‍ ഈ.എമ്മിനെ
ചികില്‍സക്കായി ഈസ്റ്റ് ജര്‍മ്മനിയില്‍ കൊണ്ടുപോയി .
പഷേ അതിനിടെ എമറ്റിന് കോര്‍സ് തീര്‍ന്നിരുന്നു.
ഈ.എം .എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍ ,
നമ്മുടെ കൂനി ചികില്‍സ പോലെ എന്തോ അവര്‍ അവിടെ ചെയ്തു.
രോഗവിമുക്തി നമ്മുടെ ഡോക്ടറന്മാരുടേ ചികില്‍സ കൊണ്ടെന്നു നാമും,
നമ്മുടെ ഡോക്റ്ററന്മാരും;
ഈസ്റ്റ് ജര്‍മ്മനിയിലെ ചികില്‍സ കൊണ്ടെന്നു പാര്‍ട്ടിയും ഈ.എമ്മും പറഞ്ഞു.
(പാവം എമറ്റിന്, നമ്മുടെ നാട്ടിലെ ലക്ഷ്ക്കണക്കിനു പാവങ്ങളെ
അവനാണു രക്ഷിച്ചത്)
വെറും ഒരു സാധാരണ രോഗിയാരുന്നുവെങ്കില്‍ ഒരാഴ്ചകോണ്ടു
സുഖമാകുമായുരുന്ന രോഗത്തിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍
നിന്നു ചിലവഴിച്ചതെത്ര?
പില്‍ക്കാലത് ജോണ്‍ ജേക്കബ്ബും പി.എസ്സ്.ശ്രീനിവാസനും നായനാരും
വി.എസ്സ്.അച്ചുതാനന്ദനും മറ്റും വിദേശചികില്‍സക്കു പോകാന്‍ കാരണം
ഈ.എം.എസ്സ് തുടങ്ങിയ നേതാവെങ്കില്‍ ഫോറിന് ചികില്‍സ എന്ന രീതി ആയിരുന്നു.
ഒരു സാധാരണ എം.ബി.ബി.എസ്സ് ഡോക്ടര്‍ക്കു ചികില്‍സിച്ചു ഭേദമാകാവുന്ന
രോഗാമാണ് അന്നും ഇന്നും എന്നും അമീബിയാസിസ്. മരുന്നുകള്‍ പലതും
പുതുതായി വന്നു എന്നു മാത്രം.
കാല്‍ക്കുടിയര്‍,അരക്കുടിയര്‍,മുക്കാല്‍ കുടിയര്‍ ,മുഴുക്കുടിയര്‍
കുടി സാഹിത്യ -കലാവസനകളെ പ്രോല്‍സാഹിപ്പിക്കും എന്നു ചിലര്‍.
ആവോ? ഒന്നറിയാം.കുടി കരളിനെ നശിപ്പിക്കും.
സിറോസ്സിസ് എന്ന മഹോദരം കുടിയരില്‍ ഉടലെടുക്കും.
അതു തീര്‍ച്ച.
നമ്മുടെ മൂന്നു പ്രശസ്തര്‍ മഹോദരത്തിനിരയായി.
വയലാര്‍ ആദ്യ തവണ തന്നെ മരണത്തിനിരായി.
മലയാളനാടിന്റെ എസ്.കെ .നായര്‍ ആദ്യതവണ രക്ഷപെട്ടു.
എഴുത്തുകാരെക്കൊണ്ടു മദ്യപാനത്തിനെതിരെ ലേഖനങ്ങള്‍ എഴുതിച്ചു.
(ഇതെഴുതുന്ന ആളും എഴുതി ഒരെണ്ണം)
പരമ്പര പുസ്തകരൂപത്തിലാകും മുന്‍പു രണ്ടമതൊരു കോമാ.
എസ്.കേയും വിട പറഞ്ഞു.
മൂന്നമന് നമ്മുടെ പ്രിയ എം.ടി.
കോമയില്‍ കിടന്നപ്പോള്‍ മരിച്ചതായി വാര്‍ത്ത വരെ വന്നു.
സുകൃതം എന്ന എം.ടി.സിനിമായുടെ കഥയിലെ പോലെ.
എം.ടി യുടെ കാര്യം മാതൃഭൂമി വാരിക ജനുവരി 11 ലക്കതില്‍ പുനത്തില്‍ എഴുതിയതു കാണുക.
കോവിലന് ഉച്ചത്തില്‍ കൈ ഉയര്‍ത്തി പറഞ്ഞു.
ജ്യോല്‍സനെക്കണ്ടു നിങ്ങള്‍ ഒരു പരിഹാരം ചെയ്യണം. ......
നിര്‍മ്മാല്യത്തില്‍ നിങ്ങള്‍ പി.ജെ ആന്റനിയെക്കൊണ്ടു ഭഗവതിയുടെ മുഖത്തു തുപ്പിച്ചില്ലേ?.... അതിനൊരിക്കലും നിങ്ങള്‍ക്കു മാപ്പു കിട്ടില്ല
.അതുകൊണ്ടാണ് ഈ ദുര്യോഗം വന്നത്....എന്തെങ്കിലും പരിഹാരം ഉടന്‍ ചെയ്യണം.
എം.ടി പരിഹാരം ചെയ്തോ ഇല്ലയോ എന്നത് എം.ടി ക്കു മാത്രം അറിയാം.
സനല്‍ ഇടമറുകിനെപ്പോലുള്ള യുക്തിവാദികള്‍ എന്തു പറയുമോ? ആവോ?
നമുക്കു കാതോര്‍ക്കാം.
ഏതായാലും എം.ടി ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നു, മഹാല്‍ഭുതങ്ങളില്‍ ഒരെണ്ണം.
നമ്മുടെ,മലയാളത്തിന്റെ, സുകൃതം.
Wednesday, January 7, 2009
രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ
കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമനം എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക് അംഗീകരിച്ചാലും
20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി നടേശന്
നായര്‍ മേധാവിത്വത്തിന്റെ പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന് ജഫ്രിയെ ഉദ്ധരിച്ചാല്‍:
1816,1836 1854 എന്നീ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‍ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത് 20 ശതമാനം മാത്രം.
അവസാനത്തേത് ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ
(? പെരുപ്പിക്കപ്പെട്ടവ) ആയിരുന്നു എന്നും ,അതിനാല്‍ രസ്സാവഹം എന്നും, ജഫ്രി വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ് 2003 പേജ് 40).
ഇപ്പോള്‍ അതിലും കുറവ്. വെറും 12 ശതമാനം
നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?
1. മറ്റുള്ള സമുദായങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ തവണ പ്രസവിച്ചു
2.നായര്‍ സ്ത്രീകള്‍ കുറച്ചു മാത്രം പ്രസവിച്ചു
3 മറ്റു സമുദായങ്ങള്‍ ഇവിടെ കുടിയേറി (അതുണ്ടായിട്ടില്ല)
4.മറ്റു അറിയപ്പെടത്ത കാരണങ്ങള്‍- നായര്‍ യുവാക്കളുടെ കൂട്ട മരണങ്ങള്.
കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃസ്യമായതെന്നു ജഫ്രി കാണാതെ പോയി.
ഈ വസ്തുത ചൂണ്ടിക്കാടുന്നത് ദളിത് ബന്ധു എന്‍.കെ.ജോസ് ആണ്.
അദ്ദേഹത്തിന്റെ വേലുത്തമ്പി എന്ന വിവാദ കൃതി (ഹോബി പബ്ലേഷേര്‍സ്, വൈക്കം 2003 പേജ് 147)
മെക്കാളെയുമായി പിണങ്ങിയപ്പോള്‍, തന്റെ കൂടെ ഒന്നര ലക്ഷം ആളുകള്‍ ഉണ്ടെന്നാണ് തമ്പി ഡാലിയോടു പറഞ്ഞത്.
അവരില്‍ കുറഞ്ഞ്തു 30,000 നായര്‍ യുവാക്കള്‍, ഇംഗ്ലീഷ് കാരുടെ വെടിയാല്‍ കൊല്ലപ്പെട്ടു.
മുമ്പു കൊല്ലപ്പെട്ടവരെ ക്കൂടി കൊട്ടിയാല്‍ 50,000 നായര്‍ യുവാക്കള്‍ എങ്കിലും 1800-1810 കാലയളവില്‍ കൊല്ലപ്പെട്ടു. ടിപ്പുവിന്റെ യുദ്ധത്തില്‍ കൊല്ലപ്പെട്ട നായര്‍ യുവാക്കല്‍ വേറെയും.
ആ യുവാക്കള്‍ കൊല്ലപ്പെടാതിരുന്നുവെങ്കില്‍ ,8 തലമുറകള്‍ക്കു ശേഷം നായന്മാര് ജനസ്ംഖ്യയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്നേനെ എന്നു ജോസ്.
ഇന്നു കൊല്ലപ്പെന്ന ജവാന്റെ കുറ്റുംബത്തിനു ലക്ഷം ചിലപ്പോല്‍ കോടിയും സര്‍ക്കാര്‍ നല്‍കും.പക്ഷേ അക്കാലത്ത് ഒന്നും കൊടുത്തില്ലാ.അവരുടെ ആശ്രിതര്‍ പാവങ്ങളായി. അവര്‍ കച്ചവടത്ത്നും കയ്യേറ്റത്തിനും അബ്കാരി കച്ചവടത്തിനും കള്ളനോട്ടറ്റിക്കും പോയില്ല.
തീര്‍ച്ചയായും പാവപ്പെട്ട നായന്മാര്ക്കും സംവരണം കൊടുക്കുന്നതു സാമൂഹ്യ നീതി മാത്രം.
അന്നത്തെ ലഹള നായന്മാരുടെ മാത്രം ലഹള ആയിരുന്നു എന്നും ഈഴവര്‍ അതില്‍ പങ്കെടുത്തീല എന്നും ജോസ് പറയുന്നു.പേജ് 62.തിരുവിതാംകൂറിനു നിലയും വിലയും ഉണ്ടാക്കിയതു ടിപ്പുവിന്റെ ആക്രമണകാലത്തു മൈസൂര്‍ സൈന്യത്തിനെതിരായി പടനയിക്കയും ആത്മാഹൂതി നടത്തുകയും ചെയ്ത നായര്‍ ജവാന്മാര് ആയിരുന്നു എന്നും ജോസ് എഴുതുന്നു.പേജ് 181.
അപ്പോല്‍ രാജ്യരക്ഷക്കായി ആത്മാഹൂതി നടത്തി ജനസംഖ്യയില്‍ കുറഞ്ഞ് പോയ നായര്‍ സമുദായത്തോടു ക്രൂരത കാട്ടരുത്
Tuesday, January 6, 2009
Monday, January 5, 2009
കുറയുന്ന നായര്‍ ജനസംഖ്യ
കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമനമേ ഉള്ളൂ എന്നും വാദത്തിനു വേണ്ടി നാരായണപ്പണക്കരുടെ കണക്ക് അംഗീകരിച്ചാലും 20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി.
നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന് ജഫ്രിയെ ഉദ്ധരിച്ചാല്‍:
1816,1836 1854 എന്നീവ ആയ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‍ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത് 20 ശതമാനം മാത്രം.
അവസാനത്തേത് ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ ആയതിനാല്‍ പെരുപ്പിക്കപ്പെട്ടവ ആയിരുന്നു എന്ന അര്‍ഥത്തില്‍ ജഫ്രി രസ്സാവഹം എന്നു വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ് 2003 പേജ് 40). ഇപ്പോള്‍ അതിലും കുറവ്.
കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃശ്യമായത് എന്നു ജഫ്രി കാണാതെ പോയി.
നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?
1. മറ്റുള്ള സമുദായങ്ങള്‍ കൂടുതല്‍ സന്താനോല്പാദനം നടത്തുന്നു.
2.നായര്‍ സന്താനോപാദനം കുറയല്‍.
3.ദലിത് ബന്ധു വൈക്കം എന്‍.കെ ജോസ് പരയുമ്പോലെ വേലുത്തമ്പിദളവാ 2 തവണകളിലായി പട്ടാളക്കാരായിരുന്ന നായര്‍ യുവാക്കാളില്‍ നല്ലപങ്കിനേയും കൊന്നൊടുക്കിയതു കാരണം.
4.മറ്റു കാരണങ്ങള്‍
ജോസ്സു പറയുന്നതാണു ശരിയെങ്കില്‍ രാജ്യരക്ഷക്കു ബലി അര്‍പ്പിച്ചതിന്റെ പേരില്‍ ജന സംഖ്യ കുറഞ്ഞു പോയ നായര്‍ സമുദായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.ഇപ്പോളായിരുന്നുവെങ്കില്‍ കൊല്ലപ്പെട്ട ഓരോ നായര്‍ ജവാനും എത്ര പണം വീതം കിട്ടുമായിരുന്നു?
ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍
ഇന്ത്യാക്കാര്‍ക്കു ചരിത്രമില്ല.
ഭാരതീയരുടെ കുറ്റവും കുറവും എപ്പോഴും ചൂണ്ടിക്കാട്ടിയിരൂന്ന സര്.വിന്‍സ്ടണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരിക്കല്‍ പറഞ്ഞു.
നമ്മുടെ ചരിത്രം അപൂര്‍ണ്ണമാണ്.
ഉള്ളതെല്ലാം വിദേശികള്‍ എഴുതിയതും.
നാം സംഭവങ്ങള്‍ രേഖപ്പെടുത്തി വച്ചിരുന്നില്ല.
ഉള്ള തെളിവുകള്‍ നശിപ്പിക്കയും ചെയ്യും.
ഇപ്പോള്‍ തെളിവു നശിപ്പിക്കല്‍ സര്‍ക്കാര്‍ തലത്തിലുമായി.
2008 നവംബര്‍ 30 വരെ നമ്മുടെ ആധാരങ്ങളില്‍
പടിഞ്ഞാരു ദിശയ്ക്കു
ഞായര്‍ അഥവാ, സൂര്യന് പടിയുന്ന ദിശയ്ക്കു-
മേക്ക്
എന്നാണെഴുതിയിരുന്നത്.
കേരളചരിത്രനിര്‍മ്മിതിയില്‍,
ഭാഷാചരിത്ര രചനയില്‍,
വളരെ സഹായിച്ച പദമാണ് മേക്ക്
ഭാഷാപണ്ഡിതനായ കാഡ്വെല്ലും പണ്ഡിതനായ ചട്ടമ്പി സ്വാമികളും മറ്റും ഈ പദം വഴി കേരളം ഒരു കാലത്തു കടലിനടിയില്‍ ആയിരുന്നു എന്നും
സഹ്യാദ്രിക്കു കിഴക്കു താമസ്സിച്ചിരുന്ന തമിഴര്‍ കുടിയേറിയാണു കേരളീയര്‍ ഉണ്ടായതെന്നും,
മലയാളം 700 വര്‍ഷം മുന്‍പു മാത്രം തമിഴില്‍ നിന്നുണ്ടായി എന്നും മറ്റും സ്ഥാപിച്ചു.
തമിഴര്‍ക്കു ഞായര്‍ പടി യുന്നതു മുകളില്‍, സഹ്യാദ്രിക്കു മുകളില്‍ അതായതു മേക്ക്.
ഇത്രയധികം പ്രാധാന്യം ഉള്ള മേക്ക് എന്ന പദം 2008 ഡിസംബര്‍ മുതല്‍ നമ്മുടെ ആധാരങ്ങളില്‍ നിന്നും
സര്‍ക്കാര്‍ ഉത്തരവു വഴി തുടച്ചു നീക്കപ്പെട്ടു.
കേഴുക മമ നാടെ.
കേഴുക അമ്മ മലയാളമേ.
Sunday, January 4, 2009
The Doctor behind "Thampuran Mukku"

The Doctor behind "Thampuran Mukku"
There is a junction called Thampuran mukku near the
It is named after an opthalmologsit cum Ayurvedic Physician
Dr.L.A.Ravi Varma(1884-1958)
Ravivarmma wa born in 1884 as the son of Sri Neelakanda Sarmma an eminent Sanskrit scholar and ivory sculptor. He studied sanskrit and Ayurveda in traditional way in childhood and passed MBCM in 1911, studiying in
He worked in Kottayam District hospital for sometime. He got DOMS in 1921 studiying in
He had 2 sons and 3 daughters in the first marriage and 4 sons and 2 daughters in the second marriage .His son Anirudha Varmma is a famous Neuro Surgeon.
After retirement, he contributed liberally in Malayalam literature, linguistics, comparitive study of scripts in various languages and also in commentearies of Veda and Upanishads. During 1940-42 he worked as the Curator of Manuscript Library,
His magnum opus is about old Malayalam script, Vattezhuthu,Kolezhuthu and Malayanma. He wrote number of articles in popular science for children (Balan Publications of Mathew M.Kuzhiveli)
After the term as Curator, he was appointed as Director of Ayurveda. Following an agitation by students he resigned in 1948. He died in 1958.
He had good knowledge of Astrolgy .One of his sons,late Prathapa Varmma of Aranmula too was a good Astrologist. The accompanying photograph of Dr.Varma was given by this son. He was good in ivory carving and preparing gold ornaments.
Dr.RaviVarmma was known as "Kannu Vaidyan Thampuran" and the place where he lived is still known as "Thampuran mukku".
Source: Prof.K.Rajasekharan Nair,Evolution of Modern Medicine in Kerala 2001
The Doctors behind the Poonen Road, Secretariate, Trivandrum

The Doctors behind the
Dr.T.E.Poonen MBBS
The road in front of North-Eastern gate of government Secretariate in
He was born in Aymanaom. Madras Governer Dr.PV.Cheriyan , the famous ENT Surgeon, was his relative. Bukkar Prize winner Arundhathi Roy (God of Small Thins) belongs to his family.
Dr (Mrs) Mary Poonen Lukose MRCOG (1886-1976)
Mary Poonen Lukose was born on
She passed the London Music Examination at the age of 18.
She had Post Graduate study in Obstetrics & Gynecology in
The First Indian to get that post.She continued there till 1917.
She was married to K.K.Lukose (Head Sarkkar Vakil)Bar at Law who later became Judge of High Court.She was the only Doctor in W&C and she had to do Caesarian section during night with hurricane lamp.
"Missiamma" was doing more than 1000 Caesarians per year.She was the Chief of Medical Service from 1916 at the young age of 30.
She became Surgeon General in 1924.
The First Surgeon Genral of the entire World.
She established the TB Sanitorum in Nagercoil.
She was the first woman legislator in Travancore(1922)
She was given the tittle of Vaidyasasthrakusala by Chithira Thirunal.
She was President of YWCA for 50 years.
She was the Chief Commissioner of the Guide Movement in
Dr.Gracie Poonen Lukose, FRCS
She had to face the death of her both children K.P.Lukose, Ambassador to
Source:
1.Robin Jefrey ,The Decline of Nayar Dynasty
2.Prof.K.Rajasekharan Nair, Evolution of Modern Medicne in Kerala ,TBS 2001
Saturday, January 3, 2009
പിള്ള വിലയ്ക്കു വാങ്ങിയ സ്ഥാനമല്ല.
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് ആര്യന്മാരുടെ കുടിയേറ്റം(മൂന്നാം ഭഗം,പഞ്ചാന്മ്ഗം പുസ്തകശാല,കുന്നംകുളം) എന്ന കൃതിയില്‍ സ്ഥാനപ്പേരുകളെക്കുറിച്ചു വിവരിക്കുന്നു.
മാര്‍ത്താണ്ഢവര്‍മ്മ രാജ്യം വിപുലപ്പെടുത്തിയതോടെ ഭണ്ഠ്ഗാരത്തില് പണം കമ്മിയായി. രാമയ്യന് ദളവാ സ്ഥാനങ്ങള്‍ വിറ്റു പണമുണ്ടാക്കി. കുമ്പളങ്ങ മുറിക്കാതെ കുരുവെടുത്തു എന്നു കഥ.
ആച്ചന്‍, ആശാന്, ഉണ്ണി, ഉന്നിത്താന്‍,ഏളേടം,ഏമാന് കൈമള്‍,കര്‍ത്താവ്,കാരണവര്‍ ,കിടാവ്,കുറുപ്പ്, കുരുക്കല്‍,ചെമ്പകരാമന്‍, ,തിരുമുഖം,തമ്പി,തരകന്,നമ്പ്യാര്‍, പണിക്കര്‍,മൂത്താന്,മേനോന്,മേനോക്കി,വാഴുന്നവര്‍
ഇവരുടെയെല്ലാം കാര്യം ശരി തന്നെ.
സമ്മതിച്ചു.
നായര്‍ വാളിനോടൊപ്പം പടയാളികള്‍ക്കു കൊടുത്തിരുന്ന ഷ്ഹാനപ്പറണ്(ഡ്വാര്‍ട്ട് ബാര്ബോസാ-കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും- പി.ഭാസ്കരന് ഉണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം 1988 കാണുക)
പിള്ള:- കണക്കെഴുത്തുകാരന്,കണക്കുപിള്ള എന്നും മറ്റുമുള്ള ഭാഷ ഇന്നും പ്രസിദ്ധമാണല്ലോ (പേജ് 327)
എന്നു പറഞ്ഞു നമ്പൂതിരിപ്പടു തടിതപ്പുന്നു.
എന്നാല്‍ പിള്ള രാജവു കൊടുത്ത സ്ഥാനമെന്നതു തെറ്റാണ്.
പിള്ള തമിഴ് പദമാണ്. തമിഴ് വംശജരുല്ല തമിഴകം, ശ്രീലങ്ക(വേലുപ്പിള്ള പ്രഭാകരന് ) ,സിങ്ങപ്പൊര്,ഫിജി, ആഫ്രിക്ക എന്നിവിടയെല്ലാം നൂറ്റാണ്ടുകളായി പിള്ളമാരുണ്ട്.
മാര്‍ത്താണ്ടവര്‍മ്മക്കും എത്രയോ മുന്‍പു
ഇരവികുട്ടിപിള്ളയും എട്ടുവീട്ടില്‍ പിള്ളമാരുമുണ്ടായുരുന്നു.
പിള്ള സ്ഥാനപ്പേരല്ല.
ഠമിഴ് വംശജരായ ശൈവര്‍ക്കു ജന്മന കിട്ടുന്ന ഇരട്ടപ്പേരണു പിള്ള.
അതു വിലക്ക്യു വങ്ങിയതൊന്നുമല്ല.
ശിവസന്തത് ഇ-സൈവമക്കള്- എന്നണ് അര്‍ഥം.
ഗണപതിയെ പിള്ളയാര്‍ എന്നു വീക്കുന്നതു കാണുക.
5000 കൊല്ലം മുന്‍പുണ്ടായ ഹാരപ്പന്‍ മുദ്രകളില്‍ പോലും മുരുകപിള്ളയും അനില്‍ പിള്ലയും ഉണ്ടായിരുന്നു.ആസ്കോ പാര്പ്പോളായുടെ www.harappa.comകാണുക.
കണക്കപിള്ളമാരില് നിന്നു പിള്ള ഉണ്ടായി എന്ന നമ്പൂതിരിവാദവും ശുദ്ധ വിഡ്ഡിത്തമാണ്. കണക്കെഴുതാന്‍ രാജാ കേസവദാസന് തിരുനെല്വേല്യില് നിന്നും പിള്ളമാരെ ഇറക്കുമതിചെയ്തു. മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പൂര്‍വ്വികര്‍ അങ്ങനെയാണ് ആലപ്പുഴയില്‍ വന്നത്.കണക്കെഴ്തുതാനും വസ്തു അളക്കാനുംകരം പിരിക്കാനും മടും പിള്ളമാര്‍ മാത്രമേ നിയമിതരായിരുന്നുള്ളു. അവരില്‍ മിടുക്കര്‍ക്കു കണക്കു സ്ഥാനം കൊടുത്തു. വേലുതമ്പി അങ്ങനെയാണു കണക്കു വേലായുധന് ആകുന്നത്.
കണക്കപിള്ള മാരും പിള്ളയണ്ണന്(പാര്‍വത്യകാര്‍)അങ്ങിനെ ഉണ്ടായി എന്നതാണു വസ്തുതം.
നമ്മുടെ ആധാരങ്ങളില്‍ ഞായര്‍ (സൂര്യന്) പടിൂന്ന പടിഞ്ഞാരിന് ഇന്നും മേക്ക് (മുകളില്‍) എന്നണെഴുതുന്നത്.കണക്കെഴുതും സ്ഥലമളക്കലും കരമ്പിരിവും മുലകുമടിസ്സീലക്കാര്യം കുത്തകയാക്കിയിരുന്ന് അപിള്ളമാരെല്ലാം സഹ്യാദ്രിക്കു കിഴക്ക് നിന്നും കുടിയേരിയ തമിഴ് വംശജരായിരുന്നുവെനുമ്മ് മേക്ക് എന്ന ഇനിയും ഒളിമങ്ങാത്ത പ്രയോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
Friday, January 2, 2009
Dr.Kanam Sankara Pillai,MS,DGO
My Blog List
My Blog List
My Blog List
My Blog List
Labels
You Tube
Where is Kanam
My Blog List
-
-
ചരിത്ര വായന : നാലുവീട്ടില്‍ പിള്ളമാര്‍6 years ago
-
സ്മരണകള്‍ പലവിധം8 years ago
-
-
PUTHENVEEDU13 years ago
-
-
Aknowledgments15 years ago
-
-
ukkanam16 years ago
Followers
Blog Archive
-
▼
2009
(28)
-
►
January
(17)
- ഡോ.ഉണ്ണിക്കൃഷ്ണന്റെ ഹനുമാന് ചാട്ടം
- രോഗം വിതച്ച ശേഷം ചികില്‍സ നല്കിയവര്
- മേനോനോ വീരനോ പ്രിയന്?
- അഴിമതി ഒരു തുടര്‍ക്കഥ
- No title
- No title
- അമീബോമ ഈ.എം.എസ്സിനാണെങ്കില്‍
- കാല്‍ക്കുടിയര്‍,അരക്കുടിയര്‍,മുക്കാല്‍ കുടിയര്‍ ,മ...
- രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ
- Pillai Net Work
- Counter
- കുറയുന്ന നായര്‍ ജനസംഖ്യ
- ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍
- The Doctor behind "Thampuran Mukku"
- The Doctors behind the Poonen Road, Secretariate, ...
- പിള്ള വിലയ്ക്കു വാങ്ങിയ സ്ഥാനമല്ല.
- Dr.Kanam Sankara Pillai,MS,DGO
-
►
January
(17)