Total Pageviews

Tuesday, February 3, 2009


സലിംകുമാറിന്റെ മാതൃഭൂമി ലേഖനം

ഭാഗ്യശാലിയായ നടനാണ്‌ സലിംകുമാര്‍.
ഇത്തവണ ഉജാലാ - ഏഷ്യാനെറ്റ്‌ അവാര്‍ഡും കിട്ടി.
ആദ്യഷോട്ടില്‍ തന്നെ ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ മുഖം കാണാം.
അദ്ദേഹത്തിന്റെ ആകാരഭംഗിയോ,
ഹാസ്യാഭിനയമോ,
സംഭാഷണമോ
എന്നെ ആകര്‍ഷിക്കാറില്ല.
(അഛനുറങ്ങാത്ത വീട്‌ മാത്രം അപവാദം.)

അദ്ദേഹം നല്ലൊരു ഉള്‌നാടന്‍ മല്‍സ്യ കൃഷിക്കാരനാണെന്നത്‌ എന്നേ സന്തോഷിപ്പിക്കുനു.
നമ്മുടെ ഭക്ഷ്യകാര്യത്തില്‍ താല്‍പര്യം കാട്ടുന്ന ഒരു നടനെങ്കിലും ഉണ്ടല്ലോ.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വിലയിരുത്തലും സന്തോഷം നല്‍കി.
മാതൃഭൂമി വാരിക ഫെബ്‌ 8-14 ലക്കം പേജ്‌ 76-77 കാണുക.
പഞ്ചവടിപ്പാലം ക്ലാസ്സിക്‌ ആണെന്നുള്ള വിലയിരുത്തല്‍ വായിക്കാം.

ഏതാനും ഭാഗങ്ങള്‍:

.... ഞാന്‍ പഞ്ചവടിപ്പാലത്തെ ക്ലാസ്സിക്‌ എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു....

ഇപ്പോള്‍ പഞ്ചവടിപ്പാലം ഒന്നുകൂടിക്കണ്ടാല്‍ നമ്മല്‍ കെ. ജി ജോര്‍ജിനെ ഒന്നു നമിക്കും.
ഇങ്ങനെ ഒരു കഥയുണ്ടാക്കിയ വേളൂര്‍ കൃഷ്ണന്‍ കുട്ടിയേയും....

കമ്മീഷന്‍ രാഷ്ട്രീയം പതിവു കാശ്ച....

കേരളം അല്ലെങ്കില്‍ ഇന്ത്യ എങ്ങനെയാണ്‌ ഇങ്ങനെ ആയതെന്നു പ്രവചനസ്വഭാവത്തോടെ പറയുകയാണ്‌ ഈ സിനിമ.....

ഇതിനേക്കാളും കടുത്ത ഭാഷയില്‍ എങ്ങനെ പറയും?...

വേളൂര്‍ കൃഷ്ണന്‍ കുട്ടിയെപ്പോലെ ഒരാലെ നമ്മള്‍ എന്തുകൊണ്ടാണ്‌ മനസ്സിലാക്കാത്തത്‌...?

ഐരാവതക്കുഴി അങ്ങ്നനെ തുടരുകയാണ്‌
ദുശ്ശാസനക്കുറുപ്പു തന്നെയാണ്‌ ഭരണത്തില്‍.
അതുകൊണ്ട്‌ എല്ലാ ദിവസവും വേണമെങ്കില്‍ സിനിമ കാണാം.
പത്രം വായിച്ചതിനു ശേഷം.

(ശേഷം ഭാഗം സ്ക്രീനില്‍)

അടിച്ചു പൊളിച്ചല്ലോ ,സലിംകുമാര്‍.
അനുമോദങ്ങള്‍.
ഇനിയും എഴുതുക.
മലയാളത്തില്‍ ഒരു ബ്ലോഗും ആവാം.

പിന്‍ കുറിപ്പ്‌
വേളൂര്‍ നല്ലൊരൊ സുഹൃത്റ്റായിരുന്നു. സഹായിയും.ചിലകാര്യങ്ങളില്‍ വഴികാട്ടിയും
ഡോ.ശങ്കരപ്പിള്ള കാനം എന്ന പേരില്‍ എഴുതിയിരുന്ന എന്നെ
ഡോ.കാനം ശങ്കരപ്പിള്ള ആക്കിയത്‌ അന്തരിച്ച വേളൂര്‍ ആയിരുന്നു,
ദീപിക നവതി വിശേഷാല്‍ പതിപ്പിലൂടെ.
ആകാശവാണിയിലെ സ്ഥിരം പ്രഭാഷകനാക്കിയതിനു പിറകിലും വേളൂരുണ്ട്‌.

1 comment:

  1. സാറിന്റെ ബ്ലോഗുകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട്.
    ലേഖനവിഷയങ്ങളിലെ വ്യത്യസ്തത പ്രശംസനീയം തന്നേ.
    സലിം കുമാര്‍ ഭാഗ്യമുള്ള ഒരു നടനായി എനിക്കും തോന്നിയിട്ടുണ്ട്
    എനിക്ക് എന്നാല്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് പെരുമഴക്കാലത്തേ ഇളാപ്പയാണ്.
    ശുദ്ധനും നല്ലവനുമായ ഇളാപ്പ നമ്മുടെ മനസ്സില്‍ ചേക്കേറുന്നതിന്റെ പ്രധാന കാരണം ആ നടന്റെ അഭിനയ സിദ്ധിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

    ReplyDelete

My Blog List

Where is Kanam

Followers