Total Pageviews

Saturday, December 11, 2010

ആദ്യ പന്തിഭോജനം

ആദ്യ പന്തിഭോജനം
കേരളത്തിലെ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം 1913 മെയ് 4-നു ഹരിപ്പാട്ട് സ്ഥാപിച്ച
നിര്‍മ്മലാനന്ദസ്വാമികള്‍ (സമാധി 1938)
ആണ്‌ പ്രസ്തുത ആശ്രമത്തിന്റെ ഒന്നാം വാര്‍ഷികത്തിന്‌
(അതായത് 1914 മെയ്) കേരളത്തില്‍ ആദ്യമായി
പന്തിഭോജനം തുടങ്ങിയത് എന്നു രാജീവ് ഇരിങ്ങാലക്കുട
10:11 ലക്കം ഔപനിഷദ ധര്‍മ്മപദം (തിരുവല്ല) മാസികയില്‍ എഴുതി
ജാതി നിര്‍മ്മാര്‍ജ്ജനത്തിനായി വിനിയോഗിക്കപ്പെട്ട സമൂഹപന്തിഭോജനം 1916 ല്‍ ചെറായില്‍ വച്ച്
സഹോദരന്‍ അയ്യപ്പന്‍
ആണ് ആദ്യമായി ആരംഭിച്ചത് എന്ന ധാരണയെ ശ്രീ രാജീവ് ഈ ലേഖനം വഴി ചോദ്യം ചെയ്യുന്നു.
ആ ധാരണ തെറ്റു തന്നെ.

എന്നാല്‍ വിചിത്രം എന്നു പറയട്ടെ,


സച്ചിദാനന്ദസാഗരം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താക്കളില്‍ ഒരാളാണ്‌ ശ്രീ.രാജീവ്.
ആ കൃതിയില്‍ ആദ്യ ജീവചരിത്രം ശിവരാജ യോഗി, മഹാഗുരു തൈക്കാട് അയ്യാസ്വാമികളുടേയും.
തൈക്കാട് അയ്യാസ്വാമികള്‍ (1814-1909)
140 വര്‍ഷം മുമ്പു തന്നെ തൈക്കാട് നറ്റന്നിരുന്ന തൈപ്പൂയ സദ്യകളില്‍ പന്തിഭോജനം നടത്തിയിരുന്നു എന്ന കാര്യം
ശ്രീ രാജീവ് മനസ്സിലാക്കിയില്ല എന്നത് അദ്ഭുതകരമായിരിക്കുന്നു.

No comments:

Post a Comment

My Blog List

Where is Kanam

Followers