Total Pageviews

Monday, July 20, 2009

വാഷിംഗ്ടനും വെട്ടുകത്തിയും കെട്ടുകഥയും

വാഷിംഗ്ടനും വെട്ടുകത്തിയും കെട്ടുകഥയും

പ്രൈമറിസ്കൂളില്‍ പഠിക്കുന്ന കാലം.

മൂന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ
എന്നോര്‍മ്മ പോരാ. ഒരു കഥ പഠി
കാനുണ്ടായിരുന്നു.അമേരിക്കന്‍
പ്രസിഡന്‍ റായി തീര്‍ന്ന ജോര്‍ജ്
വാഷിംഗ്ടണ്‍ പിതാവ് ലാളിച്ചു
വളര്‍ത്തിയിരുന്ന ചെറി മരം
വെട്ടുകത്തിയുടെ മൂര്‍ച്ച പരീക്ഷിക്കാന്‍
വെട്ടിമാറ്റിയ കഥ.പിതാവ് ആരാണ്
വെ ട്ടി മുറിച്ചത് എന്നു ചോദിച്ചപ്പോള്‍
താന്‍ എന്നു സത്യം പറഞ്ഞു
എന്നു പറയുന്ന ഗുണപാഠകഥ.



പില്‍ക്കാലത്തു കേട്ടു.അതൊരു
കെട്ടു കഥയായിരുന്നു എന്ന്‍.
ഇപ്പോല്‍ ഈ കെട്ടു കഥ
ഓര്‍മ്മിക്കാന്‍ കാരണം
ഇംഗ്ലണ്ടില്‍ മകള്‍ താ മസ്സിക്കുന്ന
ബേമിംഗമില്‍ നിന്നും മകന്‍
താമസ്സിക്കുന്ന ന്യൂകാസ്സലിലേക്കു
പോകുമ്പോള്‍
ഒറിജനല്‍ വാഷിംഗ്ടണ്‍ എന്നൊരു
സ്ഥലം കണ്ടതാണ്.

ജോര്‍ജ്ജ് വാഷിംടന്‍റെ
വല്യഛന്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍
ന്യൂകാസ്സിലിനു സമീപം ആണ്
താമസ്സിച്ചിരുന്നത്.1657 ല്‍ അദ്ദേഹം
വെര്‍ജീനിയായിലേക്കു കുടിയേറി.
150 ഏക്കര്‍ തോട്ടം നിര്‍മ്മിച്ചു.
പിന്നീടതു 5000 ഏക്കര്‍ ആയി.
ബിസ്സിനസ്സുകാരനും മിലിട്ടറി
ഉദ്യോഗസ്ഥനും പ്ലാന്‍ററും ആയിരുന്നു
ജോര്‍ജ്.കോണോട്ടോകാരിയസ്
എന്നൊരു പേരും അദ്ദേഹം
സമ്പാദിച്ചു.ഗ്രാമനാശകന്‍..

അച്ചന്‍ പട്ടം ഉപേക്ഷിച്ചു
പുസ്തകാലയ ഉടമയും
പ്രസാധകനും ഗ്രന്ഥകര്‍ത്താവുമായി
മാസന്‍ ലോക്ക് വീംസ് ആണത്രേ
കഌഅക്കഥയുണ്ടാക്കി പുസ്തകമാക്കി
പണം സമ്പാദിച്ചത്.പില്‍ക്കാലത്തതു
കള്ളക്കഥയാണെന്നു തെളിഞ്ഞു.

1 comment:

  1. Sir,

    I am a freelance writer from Thrissur. I need your help for a project on senior citizens. Please give me your e-mail id for more details. My e-mail id is nisarymahesh@gmail.com

    ReplyDelete

My Blog List

Where is Kanam

Followers