ഡോ.ഉണ്ണിക്കൃഷ്ണന്റെ ഹനുമാന്‍ ചാട്ടം
ബി.സി.നാലാം ശതകത്തിലെ മെഗസ്തനീസ്,
ഏ. ഡി.ഒന്നാം ശതകത്തിലെ പ്ലിനി,
രണ്ടാം ശതകത്തിലെ ടോളമി
എന്നു തുടങ്ങി
പതിമൂന്നാം ശതകത്തിലെ മാര്‍ക്കോപോളോ
വരെയുള്ള ,കേരളത്തിലേക്കു വന്ന ,ആദ്യകാല
വിദേശസഞ്ചാരികളുടെ ലിസ്റ്റ് നമുക്കറിയാം.
ഏന്നാല്‍ കേരളത്തില്‍ നിന്നും വിദേശത്തേക്കു പോയ
ആദ്യകാല സഞ്ചാരികളുടെ ലിസ്റ്റ് തയാറാക്കുന്നത്
അടുത്ത കാലത്തു മാത്രമാണ്.
ഗ്രന്ധാലോകം 2008 ഡിസംബര്‍ ലക്കം സം്ഘസം്വാദം പംക്തിയില്‍
ഡോ.ഏ.എം. ഉണ്ണിക്കൃഷ്ണന്‍ നല്‍കുന്ന ലിസ്റ്റ് കാണുക.
ശങ്കരാചാര്യര്‍
ഏഴുത്തഛന്‍
ഷഡ്‌കാല ഗോവിന്ദ മാരാര്‍
എന്നീ ത്രിമൂര്‍തികള്‍ ഭാരതത്തില്‍ നടത്തിയ
അന്തര്‍ സംസ്ഥാന യാത്രകള്‍ നിരത്തുന്ന ഡോക്ടര്‍
പെട്ടെന്നു
ചട്റ്റന്‍പി സ്വാമികളുടേയും
ശ്രീനാരായണന്റേയും
സമീപത്തേക്കു വലിയൊരു
ഹനുമാന്‍ ചാട്ടം
നടത്തുന്നു.
അതിനിടയില്‍ ചട്ടന്‍പിയുടെയും നാണുവിന്റേയും
ഒപ്പം 49 മറ്റു ശിഷ്യരുടേയും
ഗുരുവായിരുന്ന
കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കര്‍ത്താവ്,
130 കൊല്ലം മുന്‍പ് ലോകത്തിലാദ്യമായി
സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം
ആവിഷ്കരിച്ച
മഹാഗുരു
ശിവരാജയോഗി തൈക്കാട് അയ്യസ്വാമികള്‍ (1814-1909)
നടത്തിയ അന്തര്‍ദ്ദേശീയ- അന്തര്‍സംസ്ഥാന (കാശി)യാത്രകള്‍
കാണാതെ പോയി.
സ്വാമികളുടെ നൂറാം സമാധിവര്‍ഹത്തില്‍(2009)
അദ്ദേഹത്തെ തമസ്കരിച്ചതു
ശരിക്കും ഗുരുനിന്ദയാണ്.
ഗുരുക്കന്മാരായിരുന്ന
ചിട്ടിപരദേശിയോടും
സച്ചിദാനന്ദരോടും
ഒപ്പം 1826-29 കാലത്ത് മൂന്നു വര്‍ഷം
ബര്‍മ്മ
സിങ്കപ്പൂര്‍
പെനാങ്ക്
ആഫ്രിക്ക എന്നീ
യാത്രയും പിന്നീടു നടന്ന
കാശിയാത്രയും
തൈക്കാട് അയ്യഗുരുവിന്റെ ജീവചരിത്രത്തില്‍
(തൈക്കാട് അയ്യാമിഷന്‍ പ്ര്സിദ്ധീകരണം 1997 പേജ് 26)
വിവരിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ എന്റെ കാശിയാത്ര
എന്ന യാത്രാ വിവരണഥെക്കുറിച്ചറിയാന്‍
പുറം 33 കാണുക.
ബുക്‌മാര്‍ക് പ്രസിദ്ധീകരിച്ച
തൈക്കാട് അയ്യാഗുരു (രചന: ഇ.കെ .സുഗതന്‍)
എന്ന ജീവചരിത്രം പേജ് 28- ലും ഈ വിവരം വായിക്കാം
Total Pageviews
Friday, January 30, 2009
Thursday, January 29, 2009
രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍
രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍
നമ്മുടെ പാചകറാണിമാര്‍
ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചാരത്തില്‍ വരും മുന്‍പ്
മലയാളിയുടെ പാചകരീതികളേയും രുചിഭേദങ്ങളേയും നിയന്ത്രിച്ചിരുന്നത്
പ്രധാനമായും വനിതയിലെ മിസ്സിസ്.കെ.എം മാത്യുവും
ഒരു ചെറു പരിധി വരെ, തങ്കം ഫിലിപ്പും(മേളം)ആയിരുന്നു.
ഒരു പക്ഷേ, മലയാളികളെ പൊണ്ണത്തടിയരും
കുടവയറന്മാരും /ടയര്‍ വയറികളുംപ്രമേഹ-ഹൃദ്രോഹികളും
കാന്‍സറോഗികളും സന്ധിവാതരോഗികളുംഅനങ്ങാപ്പാറകളും
(വൈദ്യഭാഷയില്‍ മെറ്റബോളിക് രോഗികള്‍)ആക്കി തീര്‍ത്തതില്‍ മുഖ്യപങ്കു
മധ്യതിരുവിതാംകൂര്‍കാരികളായിരുന്ന ഈ രണ്ട് അമ്മാമ്മ മാര്‍ക്കാണ്.
തിരുവല്ലയിലെ പെണ്‍കിടാങ്ങള്‍ ഏഴാം തിരുവയസ്സില്‍ തിരണ്ടുകുളിക്കയം
ഒന്‍പതാം തിരുവയസ്സില്‍
മധുരപ്പതിനേഴുകാരികളുടെ ശരീരവടിവ് നേടുകയും ചെയ്യുന്നതു വീണ്ടുവിചാരമില്ലാതെ
മലയാളികളെ മാംസാഹാരപ്രിയരാക്കി ഇവരത്രേ.
(ഈസ്ഠ്രോജന്‍ കലര്‍ന്ന തീറ്റി കൊടുത്തു വളര്‍ത്തിയ ചിക്കന്‍ സ്ഥിരഭക്ഷണമാക്കന്‍ പ്രചോദനം ഈ അമ്മാമ്മമരാണ്.പെണ്‍കുട്ടികള്‍ പലരും പൊടിമീശക്കാരികളുമായി)
തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നാന്‍ ഇവര്‍ പ്രേരണ നല്‍കി.ക്രിസ്ത്യന്‍ കുഞ്ഞാടുകളായിരുന്ന ഇവര്‍
രോഗികളാക്കിയവരില്‍ കൂടുതലും തങ്ങളുടെ സമുദായക്കാരെത്തന്നെയാണ് .
(ഐ. സി. യൂ.സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷി പറയും)
ചെന്നയിലും മധ്യതിരുവിതാംകൂറിലും ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററുകള്‍
ഉയര്‍ന്നു എന്നതു മറ്റൊരു വശം.
ഏതായാലും കോട്ടയം അച്ചായന്മാര്‍ മാംസാഹരത്തിനെതിരെ ക്രിസ്തീയ കൂട്ടയ്മകള്‍
ഉണ്ടാക്കി ,ചെറിയ തോതില്‍ ബോധവല്‍ക്കരണം നടത്തുന്നു.
രണ്ടു പേര്‍ക്കും അവസാനകാലം മനം മാറ്റം വന്നു.കുമ്പസ്സാരിച്ചു.
പ്രമേഹ രോഗികള്‍ക്കുംപ്രഷര്‍ രോഗികള്‍ക്കുംഹൃദ്രോഗികള്‍ക്കുംകാന്‍സര്‍ രോഗികള്‍ക്കും
മറ്റുമായി സപ്പ്ലിമന്റ് ഫുഡ് കളും സ്പെഷ്യല്‍ കുറിപ്പുകളും ഇറക്കിഅവര്‍ മലക്കം മറിഞ്ഞു.കൈ കഴുകി.
അവരുടെ പ്രയോക്താക്കല്‍ അതു വഴിയും കാശു വാരുന്നു.
ചുരുക്കത്തില്‍ ആദ്യം രോഗം വിതച്ചു.പിന്നെ ചികില്‍സ ഉപദേശിച്ചു.
ചാനലുകളില്‍ തിരുവല്ലയിലെനളനും (ഭീമന്‍ എന്നോ
ബകന്‍ എന്നോ വിളിക്കയാവും ഉചിതം) ബസ്റ്റ് ആക്ടര്‍ മമ്മൂട്ടിയെ സൃഷ്ടിച്ച ബള്‍ക്കിയസ്റ്റ് ചെഫ് നൗഷാദ്)
ചില ദമയന്തിമാരും (ബല്‍ക്കിയര്‍ ച്ഫ് ലക്ഷ്മി നായര്‍)അമ്മാമ്മ മാരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു.നമ്മുടെ യുവതലമുറ വരെ മാതൃകയാക്കി മൂക്കു മുട്ടെ വേണ്ടാത്ത വകകള്‍തട്ടും.പ്രഷര്‍-പ്രമേഹ-കോളസ്റ്റ്റോള്‍ രോഗികളുടെ പറുദീസയാകും കേരളം.
എന്നാണവോ അവരുടെ കുമ്പസ്സാരം?
മുന്നറിയിപ്പ്
രുചിയും മണവും നിറവുംവ്യത്യസ്തതയും മാത്രം നോക്കിയാല്‍ പോര
പോഷകമൂല്യവും രോഗാതുരതയുംകൂടി കണക്കിലെടുക്കണം
പാചക വിധികള്‍ നിര്‍ദ്ദേശിക്കുമ്പോള്‍

Wednesday, January 28, 2009
മേനോനോ വീരനോ പ്രിയന്‍?
മേനോനോ വീരനോ പ്രിയന്‍?
മാതൃഭൂമി പത്രാധിപന്മാരയിരുന്ന
കേശവമേനോനും
വീരനും
ധാരാളം പുസ്തകങ്ങള്‍ എഴുതി.
ധാരാളം വായനക്കാരയുണ്ടയി.
അവരുടെ പുസ്തകങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട
ഒന്നു മാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍
താങ്കള്‍ ഏതെടുക്കും?
കഴിഞ്ഞകാലം
നാം മുന്നോട്ട്
ഗാട്ടും കാണാച്ചരടും
ബുദ്ധന്‍ ചിരിക്കുന്നു
ഹൈമവതഭൂവില്‍
(വേറൊരെണ്ണം)
എന്തുകൊണ്ട്?

Sunday, January 25, 2009
അഴിമതി ഒരു തുടര്‍ക്കഥ
അഴിമതി ഒരു തുടര്‍ക്കഥ
എവിടെ അധികാരം ഉണ്ടോ അവിടെ അഴിമതി ഉണ്ട്
വിവാഹം സെക്സിനുള്ള ലൈസന്‍സ് ആണെങ്കില്‍
അധികാരം അഴിമതിക്കുള്ളത്.
നെഹ്രുവിന്റെ കാലത്തു പഞ്ചാബില്‍ കൈറോണ്‍ തുടങ്ങി
കൃഷ്ണമാചാരി(മുണ്ട്രാ),ബോഫോര്‍സ്,ഹര്‍ഷദ് മേത്ത ,കാലിതീറ്റ
അങ്ങിനെ തുടര്‍ന്നു
നമുക്ക് അഞ്ചരലക്ഷം പനമ്പള്ള്ചി,നാലരലക്ഷം ഫീലിപ്പോചന്‍,
ആന്ധ്രാ(ഒന്നാം ഈ.എം.എസ്സിലെ കെ.സി ജോര്‍ജ്),കറന്റു വില്‍പ്പന,പാമൊലീന്‍, ലാവ്ലിന്‍ എന്നിങ്ങനെ തുടര്‍ക്കഥ.
ബോഫോര്‍സിന്റെ കാലത്തു 90 കോടി വലിയ തുക
ഇന്നു കേരളത്തില്‍ പോലും 300 കോടി നിസാരം
അടുത്ത മന്ത്രിസഭ വരട്ടെ(മിക്കവാരും വലതിന്റെ)
400 കോടിയുടെ അഴിമതി അപ്പോള്‍ ഉണ്ടാകും
പക്ഷേ കോരന് എന്നും പരിപ്പുവടയും കുടില്‍ ജീവിതവും
ജനാധിപത്യം വിജയിക്കട്ടെ.
റിപ്പബ്ലിക് ആശംശകള്‍

Saturday, January 24, 2009
Saturday, January 10, 2009
അമീബോമ ഈ.എം.എസ്സിനാണെങ്കില്‍
അമീബോമ ഈ.എം.എസ്സിനാണെങ്കില്‍
50 വര്‍ഷം മുന്‍പാണ്. ഒന്നാം ഈ.എം.എസ്സ്.മന്ത്രിസഭ
ലോകശ്രദ്ധ പിടിച്ചടക്കിയ കാലം. ഉദരവേദനയെ തുടര്‍ന്ന്
മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍
ഡോ.കെ. എന്‍ .പൈ അഡ്‌മിറ്റു ചെയ്യുന്നു .പരിശോധനയില്‍
ഉദരത്തില്‍ വലതു ഭാഗത്തായി ഒരു മുഴ.സര്‍ജറി പ്രൊഫസ്സര്‍
ഡോ.സി.കെ പി.മേനോനുമായും പൈ സാര്‍ കൂടിയാലോചിച്ചു.
ഒരു സാധാരണ രോഗിയും സാധാരണ ഡോക്റ്ററുമായിരുന്നുവെങ്കില്‍
3 രോഗസാധ്യതകളാണു ചിന്തിക്കുക.
1.അക്കാലത്തു സാധാരണമായിരുന്ന, അമീബിയാസിസ് കൊണ്ടുണ്ടാകുന്ന. അമീബോമ എന്ന മുഴ
2.അത്ര വിരളമല്ലാത്ത, ക്ഷയരോഗ ബാധ.
3. അവസാനമായി കാന്‍സര്‍
രോഗി സാധാരണക്കാരനും
ഡോക്ടറും സാധാരണക്കാരനാണെങ്കില്‍ എമറ്റിന്‍
എന്ന മരുന്ന്‍ കുത്തിവയ്പ്പ് ഒരു കോര്‍സ് കൊടുക്കും.
സൂര്യ പ്രകാശത്തില്‍ മഞ്ഞ് എന്ന പോലെ മുഴ ഉരുകിപ്പോകും.
ഫലം കിട്ടാത്തപക്ഷം ടി.ബി.ക്കുള്ള ചികില്‍സ തുടങ്ങും.
ഫലം കാണാതെ വന്നാല്‍ കാന്‍സര്‍ എന്നു തീരുമാനിക്കും.
ലോകശ്രദ്ധ ആകര്‍ഷിച്ച മന്ത്രിമുഖ്യനു വെറും സാധാരണക്കാരന്‍റെ
രോഗം എന്നു പറയാന്‍ ഇരുവര്‍ക്കും മടി. അക്കലത്തെ ഏറ്റവും
പ്രഗല്‍ഭ രോഗനിര്‍ണ്ണയ വിദഗ്‌ദ്ധനായ ഡോ.ശങ്കര രാമനെ അവര്‍
വിദഗ്‌ദ്ധാഭിപ്രായത്തിനായി ക്ഷണിച്ചു .എം.ബി.ബി.എസ്സ് പോലുമില്ലാത്ത
എല്‍.എം.പി ക്കാരാനയ ശങ്കര്‍ രാമനെ രോഗനിര്‍ണ്ണയത്തില്‍ ആര്‍ക്കും
തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ രോഗനിര്‍ണ്‍നയത്തിനു
സ്കാനിംഗ്, എന്‍ഡോസ്കോപ്പി തുടങ്ങിയവ കണ്ടുപിടിക്കുന്നതിനു മുന്‍പാണിത്.
മുണ്ടുടുത്തു മുറിക്കയ്യന്‍ ഷട്ടുമായാണു സ്വാമി വരുക. വിവരങ്ങള്‍ ചോദിച്ചറിയാന്‍
45 മിനിട്ട്. പരിശൊധനക്ക് ഒരു മണിക്കൂര്‍.
അങ്ങനെ ഒരു പരിശൊധനക്ക് ഈ.എം.എസ്സ് ആദ്യമായിട്ടായിരിക്കും വിധേയനായത്.
അവസാനം അദ്ദേഹം തീര്‍പ്പു കല്‍പ്പിച്ചു .അമീബിയാസിസ് തന്നെ. ഒരു കോര്‍സ്
എമറ്റിന്‍ കൊടുക്കുക. വെറും സാധാരണക്കരന്റെ അസ്സുഖം എന്നു കേട്ടപ്പോള്‍
ഈ.എമ്മിനും പാര്‍ട്ടിക്കും പോളിറ്റ് ബ്യൂറൊയ്ക്കും എല്ലാം നാണക്കേടു പോലെ
ന്യൂ ഡീയിലെ പ്രശസ്ത സര്‍ജന്‍ ഡോ.ആര്‍.ഡി അയ്യരെ അവര്‍ ക്ഷണിച്ചു വരുത്തി.
(ഡോ.അയ്യര്‍ ഡോ ശങ്കരരാമന്‍റെ മൂത്ത സഹോദരനാണെന്ന വിവരം അവര്‍ക്കറിയില്ലായിരുന്നു.)
ഡോ.അയ്യര്‍ക്കു രോഗനിര്‍ണ്‍നയത്തിനു വെറും പത്തു മിനിട്ടു മതിയായിരുന്നു.
വെളിയിലേക്കിരങ്ങ്യ ഡോക്റ്ററോട്` മന്ത്രിസഭയീല്‍ നംബര്‍ 2 കെ.ആര്‍ ഗൗരി
(അക്കാലത്ത് പേരില്‍ അമ്മ ചേര്‍ത്തിരുന്നില്ല) അഭിപ്രായം ചോദിച്ചു.
ചികില്‍സിക്കുന്ന ഡോക്ടറന്മാരോടു പറയാം എന്നായിരുന്നു ഉടന്‍ വന്ന മറുപടി.
അമീബോമ ആകാനാണ് വഴി. കൃത്യമായറിയാന്‍ ഓപ്പറേഷനും
ബയോപ്സി പരിശൊധനയും വെണം. അതിനു മുന്‍പ് ഒരു കോര്‍സ്
എമറ്റിന്‍ കൊടുക്കുക. അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കും പോളിറ്റ് ബ്യൂറോയ്ക്കും തൃപ്തി വന്നില്ല. അവര്‍ ഈ.എമ്മിനെ
ചികില്‍സക്കായി ഈസ്റ്റ് ജര്‍മ്മനിയില്‍ കൊണ്ടുപോയി .
പഷേ അതിനിടെ എമറ്റിന്‍ കോര്‍സ് തീര്‍ന്നിരുന്നു.
ഈ.എം .എസ്സിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ,
നമ്മുടെ കൂനി ചികില്‍സ പോലെ എന്തോ അവര്‍ അവിടെ ചെയ്തു.
രോഗവിമുക്തി നമ്മുടെ ഡോക്ടറന്മാരുടേ ചികില്‍സ കൊണ്ടെന്നു നാമും,
നമ്മുടെ ഡോക്റ്ററന്മാരും;
ഈസ്റ്റ് ജര്‍മ്മനിയിലെ ചികില്‍സ കൊണ്ടെന്നു പാര്‍ട്ടിയും ഈ.എമ്മും പറഞ്ഞു.
(പാവം എമറ്റിന്‍, നമ്മുടെ നാട്ടിലെ ലക്ഷ്ക്കണക്കിനു പാവങ്ങളെ
അവനാണു രക്ഷിച്ചത്)
വെറും ഒരു സാധാരണ രോഗിയാരുന്നുവെങ്കില്‍ ഒരാഴ്ചകോണ്ടു
സുഖമാകുമായുരുന്ന രോഗത്തിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍
നിന്നു ചിലവഴിച്ചതെത്ര?
പില്‍ക്കാലത് ജോണ്‍ ജേക്കബ്ബും പി.എസ്സ്.ശ്രീനിവാസനും നായനാരും
വി.എസ്സ്.അച്ചുതാനന്ദനും മറ്റും വിദേശചികില്‍സക്കു പോകാന്‍ കാരണം
ഈ.എം.എസ്സ് തുടങ്ങിയ നേതാവെങ്കില്‍ ഫോറിന്‍ ചികില്‍സ എന്ന രീതി ആയിരുന്നു.
ഒരു സാധാരണ എം.ബി.ബി.എസ്സ് ഡോക്ടര്‍ക്കു ചികില്‍സിച്ചു ഭേദമാകാവുന്ന
രോഗാമാണ് അന്നും ഇന്നും എന്നും അമീബിയാസിസ്. മരുന്നുകള്‍ പലതും
പുതുതായി വന്നു എന്നു മാത്രം.

Subscribe to:
Posts (Atom)
My Blog List
My Blog List
My Blog List
My Blog List
Labels
You Tube
Where is Kanam
My Blog List
-
-
ചരിത്ര വായന : നാലുവീട്ടില്‍ പിള്ളമാര്‍8 years ago
-
സ്മരണകള്‍ പലവിധം9 years ago
-
-
PUTHENVEEDU15 years ago
-
-
Aknowledgments17 years ago
-
-
ukkanam18 years ago